സ്ലൈഗോ: സ്ലൈഗോയിൽ വീടിന് തീയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ക്രാൻമോറിൽ ഇന്നലെ പുലർച്ചെ ഉണ്ടായ സംഭവത്തിലാണ് അന്വേഷണം. വീട്ടിൽ ശാസ്ത്രീയ പരിശോധന ഉൾപ്പെടെ പുരോഗമിക്കുകയാണ്.
ഇന്നലെ പുലർച്ചെ 4.10 ന് ആയിരുന്നു വീട്ടിൽ തീപിടിത്തം ഉണ്ടായത്. സ്ലൈഗോയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി ഉടനെ തന്നെ തീ അണച്ചു. പിന്നാലെ നടത്തിയ പരിശോധനയിൽ വീടിന് തീയിട്ടതായി വ്യക്തമാകുകയായിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

