ഗാൽവെ: ഗാൽവെയിൽ വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ ആക്രമണം. സംഭവത്തിൽ രണ്ട് പുരുഷന്മാർക്കും സ്ത്രീയ്ക്കും പരിക്കേറ്റു. ഗാൽവെ സിറ്റിയിൽ ആയിരുന്നു വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേർക്ക് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച ആബിഗേറ്റ് സ്ട്രീറ്റ് അപ്പറിൽ ആയിരുന്നു ആദ്യ സംഭവം. ഇവിടെ വച്ച് യുവാവ് ആക്രമിക്കപ്പെടുകയായിരുന്നു. ആക്രമണത്തിൽ ഇയാൾക്ക് മുഖത്തിന് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 20 വയസ്സുള്ള സ്ത്രീയ്ക്കും പുരുഷനും നേരെ ഡൊമിനിക്ക് സ്ട്രീറ്റിൽവച്ച് ആക്രമണം ഉണ്ടായി. ഇവർ പരിക്കുകളോടെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ ചികിത്സ തേടി.
Discussion about this post

