ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വച്ച് ആക്രമണത്തിന് ഇരയായ ഇംഗ്ലീഷ് ടൂറിസ്റ്റ് മരിച്ചു. 40 വയസ്സുള്ള യുവാവാണ് മരിച്ചത്. ഓഗസ്റ്റ് 21 ന് ആയിരുന്നു നഗരത്തിൽവച്ച് അദ്ദേഹം ആക്രമിക്കപ്പെട്ടത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മരണം. യുകെയിലെ ആശുപത്രിയിലായിരുന്നു മരണം എന്നാണ് ഗാർഡ വ്യക്തമാക്കുന്നത്. ഡബ്ലിനിലെ ടെമ്പിൾ ബാറിൽ വച്ചായിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്.
20 കാരനാണ് കേസിലെ പ്രതി. ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ ആക്രമണത്തിൽ ഗുരുതരമായി 40 കാരന് പരിക്കേറ്റിരുന്നു. ഇതിന് ശേഷം ഇയാളെ ബ്യൂമൗണ്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് യുകെയിലേക്ക് തിരികെ കൊണ്ടുപോയി.
Discussion about this post

