കോർക്ക്: കോർക്കിലെ കിൻസലെയിൽ ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥരെ കബളിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച ആയിരുന്നു സംഭവം.
രാവിലെയോടെയായിരുന്നു ഫയർ സ്റ്റേഷനിലേക്ക് അജ്ഞാതന്റെ വ്യാജ ഫോൺ കോൾ എത്തിയത്. പാറക്കെട്ടിന് മുകളിൽ നിന്നും കാർ കടലിലേക്ക് മറിഞ്ഞു എന്നാണ് വിളിച്ചയാൾ ഉദ്യോഗസ്ഥനോട് പറഞ്ഞത്. ഇതേ തുടർന്ന് സ്റ്റേഷനിൽ നിന്നുള്ള അഞ്ച് യൂണിറ്റ് പ്രദേശത്തേയ്ക്ക് പുറപ്പെടുകയായിരുന്നു. ഇവർക്കൊപ്പം കോസ്റ്റ്ഗാർഡും ആർഎൻഎൽഐ, പോലീസ്, നാഷണൽ ആംബുലൻസ് സർവ്വീസ്, എന്നിവരും സ്ഥലത്ത് എത്തി. എന്നാൽ അവിടെ എത്തിയപ്പോഴാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമായത്.
Discussion about this post

