മീത്ത്: കൗണ്ടി മീത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കിൽമെസ്സാനിലെ വീട്ടിൽ നിന്നും ഇന്നലെ വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വൈകീട്ട് അഞ്ചരയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. സ്ത്രീ ബോധരഹിതയായി കിടക്കുന്നുവെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. ഉടനെ തന്നെ സ്ഥലത്ത് എത്തി സ്ത്രീയെ പരിശോധിച്ചു. അപ്പോഴാണ് മരിച്ചതായി വ്യക്തമായത്. സ്ഥലത്ത് പോലീസ് ശാസ്ത്രീയ പരിശോധന നടത്തിവരികയാണ്. ഗാർഡ ടെക്നിക്കൽ ബ്യൂറോ അംഗങ്ങൾ സ്ഥലത്തുണ്ട്.
Discussion about this post

