ബെൽഫാസ്റ്റ്: ഇസ്രായേൽ സന്ദർശനത്തെ തുടർന്ന് വിവാദത്തിൽ അകപ്പെട്ട് സ്റ്റോർമോണ്ട് വിദ്യാഭ്യാസ മന്ത്രി പോൾ ഗിവാൻ. അദ്ദേഹത്തിനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ജറുസലേമിലെ ഒരു സ്കൂൾ ആയിരുന്നു അദ്ദേഹം സന്ദർശിച്ചത്.
കഴിഞ്ഞ ദിവസം സന്ദർശനം സംബന്ധിച്ച വിശദാംശങ്ങൾ വിദ്യാഭ്യാസ വകുപ്പ് പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്. നോർതേൺ അയർലൻഡ് അധ്യാപക കൗൺസിൽ ഉൾപ്പെടെ മന്ത്രിയെ ശക്തമായ ഭാഷയിൽ വിമർശിച്ചു. പ്രസ്താവനയും കൗൺസിൽ പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post

