ഡബ്ലിൻ: സുഡാനിലെ ആഭ്യന്തര യുദ്ധവും ഇതേ തുടർന്നുള്ള ജനതയുടെ പ്രശ്നങ്ങളും അവഗണിക്കാൻ കഴിയില്ലെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ബലാത്സംഗവും പട്ടിണിയും യുദ്ധത്തിനായുള്ള ആയുധങ്ങളായി ഉപയോഗിക്കുന്നതിനെ അദ്ദേഹം അപലപിച്ചു. സുഡാനിലെ ജനതയുടെ ദുരിതങ്ങൾ ഉറപ്പായും ഇല്ലാതാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയൽ രാജ്യങ്ങളിലെ സുഡാനീസ് അഭയാർത്ഥികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ 14 മില്യൺ യൂറോ അയർലൻഡ് സഹായമായി നൽകി. എൽ ഫാഷറിലെ ജനങ്ങളെ ഓർത്ത് വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. സുഡാനിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

