ഡബ്ലിൻ: സെൻട്രൽ ബാങ്ക് ആസ്ഥാനത്തിന്റെയും 3അരീനയുടെയും നിർമ്മാതാക്കളുടെ ടാക്സിന് മുൻപുള്ള വരുമാനത്തിൽ വൻ വർധനവ്. കഴിഞ്ഞ വർഷം വരുമാനത്തിൽ 48 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 36.56 മില്യൺ ആയിരുന്നു നികുതിയ്ക്ക് മുൻപുള്ള വരുമാനം.
വാൾസ് കൺസ്ട്രക്ഷൻ ഹോൾഡിംഗ് ലിമിറ്റഡാണ് സെൻട്രൽ ബാങ്ക് ആസ്ഥാനവും 3 അരീനയും നിർമ്മിച്ചത്. ഇവർ സമർപ്പിച്ച പുതിയ റിപ്പോർട്ടിലാണ് വിശദവിവരങ്ങൾ. കഴിഞ്ഞ വർഷം ഇവരുടെ വരുമാനത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. 10.5 ശതമാനം അഥവാ 59.7 മില്യൺ യൂറോയുടെ അധിക നേട്ടമാണ് കഴിഞ്ഞ വർഷം കമ്പനിയ്ക്ക് ഉണ്ടായത്. ഇതോടെ വരുമാനം 571.42 മില്യണിൽ നിന്നും 631.18 മില്യണായി ഉയർന്നു.
Discussion about this post

