ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സൗത്ത് ഇന്നർ സിറ്റിയിൽ ഇന്നലെ ആയിരുന്നു സംഭവം.
ഡബ്ലിൻ എട്ടിലെ ഫ്ലാറ്റ് സമുച്ചയത്തിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. മനപ്പൂർവ്വം തീയിട്ടതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവ സമയം ആറ് പേർ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. തീ പടർന്നയുടൻ ഇവർ അതിസാഹസികമായി രക്ഷപ്പെടുക ആയിരുന്നു.
Discussion about this post

