ഡബ്ലിൻ: അയർലൻഡുകാർക്ക് ഇ- ബുക്കുകളെക്കാളും ഓഡിയോ ബുക്കുകളെക്കാളും ഇഷ്ടം അച്ചടിച്ച പുസ്തകങ്ങളെന്ന് സർവ്വേ ഫലം. റെഡ് സി റിസർച്ച് നടത്തിയ സർവ്വേയിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ. അതേസമയം സ്മാർട്ഫോണുകളുടെ വരവോട് കൂടി പുസ്തകം വായിക്കാൻ സമയം ലഭിക്കാറില്ലെന്നും ആളുകൾ വ്യക്തമാക്കി.
46 ശതമാനം പേരാണ് സ്മാർട് ഫോണുകൾ തങ്ങളുടെ വായിക്കാനുള്ള സമയം ഇല്ലാതാക്കിയെന്ന് വ്യക്തമാക്കിയത്. 18 നും 34 നും ഇടയിൽ പ്രായമുള്ള 56 ശതമാനം പേർ ഈ അഭിപ്രായം പങ്കുവച്ചു. പ്രായപൂർത്തിയായ രണ്ടായിരം പേരാണ് സർവ്വേയിൽ പങ്കെടുത്തത്.
Discussion about this post

