ഗാൽവേ: കൗണ്ടി ഗാൽവേയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ചാനലുകളും ഒടിടികളും സ്ട്രീം ചെയ്യുന്ന സേവനങ്ങൾക്ക് പൂട്ടിട്ട് ഗാർഡ. 200 ഓളം അക്കൗണ്ടുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. തുടർന്നും ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
നിയമവിരുദ്ധ ചാനൽ സ്ട്രീമിംഗ് സേവനങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ കഴിഞ്ഞ ദിവസങ്ങളിലാണ് പോലീസ് ദൗത്യം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സാൽത്തിലിലെ റഹൂണിലുള്ള വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും സ്കൈടിവിയുടെ നിയമവിരുദ്ധ സംപ്രേഷണം നടക്കുന്നതായി ഗാർഡയ്ക്ക് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് നടപടി സ്വീകരിച്ചത്.
Discussion about this post

