ഡബ്ലിൻ: അയർലൻഡുകാർക്ക് ഏറ്റവും ഇഷ്ടം ഇലക്ട്രിക് വാഹനങ്ങളെന്ന് റിപ്പോർട്ട്. ഇവൈയുടെ മൊബിലിറ്റി കൺസ്യൂമർ ഇൻഡെക്സ് (എംസിഐ) ഗവേഷണത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ. 32 രാജ്യങ്ങളിൽ നടത്തിയ സർവ്വേയിൽ ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വെളിപ്പെടുത്തിയത് 500 ഓളം അയർലൻഡുകാരാണ്.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ 40 പേരാണ് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആലോചിക്കുന്നതെന്ന് ഗവേഷണം വ്യക്തമാക്കന്നു. കുറഞ്ഞ പ്രവർത്തന ചിലവ്, ഉയർന്ന ഇന്ധനവില, വർധിച്ച ഇ വി റെയ്ഞ്ച്, കുറഞ്ഞ പ്രവർത്തന ചിലവ് തുടങ്ങിയ കാരണങ്ങളാണ് ഇലക്ട്രിക് കാറുകളോടുള്ള പ്രിയം വ്യക്തമാക്കാൻ അയർലൻഡുകാർ ചൂണ്ടിക്കാട്ടുന്നത്.
Discussion about this post

