കിൽഡെയർ: നാസ് ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ സമരത്തിലേക്ക്. ഇന്ന് മുതൽ വർക്ക് ടു റൂൾ രീതിയിൽ ആരോഗ്യപ്രവർത്തകർ സമരം ആരംഭിക്കും. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷന് കീഴിലുള്ള ആരോഗ്യപ്രവർത്തകരാണ് സമരം ചെയ്യുന്നത്.
ആശുപത്രിയിൽ നിലവിൽ ജീവനക്കാരുടെ വലിയ കുറവ് അനുഭവപ്പെടുന്നുണ്ട്. ഇത് നിലവിലെ ജീവനക്കാർക്ക് അമിത ജോലിഭാരം നൽകുന്നുണ്ട്. ഇത് മാത്രമല്ല സുരക്ഷാ പ്രശ്നങ്ങളും ഇവർ നേരിടുന്നുണ്ട്. ഇതോടെയാണ് പ്രതിഷേധിക്കാൻ തീരുമാനിച്ചത്. സമരത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ആരോഗ്യപ്രവർത്തകർ പ്രതിഷേധ പ്രകടനവും സംഘടിപ്പിക്കുന്നുണ്ട്. വർക്ക് ടു റൂൾ രീതിയിലുള്ള സമരം ആദ്യ പടിയാണെന്നും പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരമാർഗ്ഗങ്ങളുമായി മുന്നോട്ട് പോകുമെന്നും സമരക്കാർ അറിയിച്ചു.

