- റിക്കെൽട്ടണും ഹിറ്റ്മാനും കസറി; കൊൽക്കത്തയെ വീഴ്ത്തി മുംബൈ
- നാല് വിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ
- സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം : അവാക്സ് വിമാനം തകർന്നു
- സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ടിവികെ : വിജയ് മത്സരിക്കുന്നത് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും
- എൽഡിഎഫിന്റെ തുടർഭരണം ഗിമ്മിക്കുകളിലൂടെ നേടിയതല്ല : ജനം ഞങ്ങളെ വിലയിരുത്തട്ടെയെന്ന് പിണറായി
- 50 കാരന്റെ മരണം; കസ്റ്റഡിയിൽ എടുത്ത സ്ത്രീയെ വിട്ടയച്ചു
- തൃശൂരിനെ പൂരത്തിമർപ്പിൽ ആറാടിച്ച് നരേന്ദ്ര മോദിയുടെ റോഡ് ഷോ
- ഡബ്ലിനിൽ യുവാവിന് നേരെ ആക്രമണം
Author: sreejithakvijayan
ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട 71 കാരനെ തിരിച്ചറിഞ്ഞു. ഹോളിക്രോസ് സ്വദേശിയായ പാറ്റ് സ്‌കെഹാൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു വാഹനാപകടത്തിൽ അദ്ദേഹത്തിന് ജീവൻ നഷ്ടമായത്. ഹോളിക്രോസിൽ നിന്ന് ബാലികാഹിലിലേക്കുള്ള റോഡിൽ ആർ 660 ൽ വച്ചാണ് അദ്ദേഹം അപകടത്തിൽപ്പെട്ടത്. സാരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഡബ്ലിൻ: മഴയ്ക്ക് നേരിയ ശമനം ലഭിച്ചതോടെ അയർലൻഡിൽ വീണ്ടും മഞ്ഞും തണുപ്പും. ഈ വാരം അതിശക്തമായ തണുപ്പ് ആയിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അന്തരീക്ഷ താപനില ഗണ്യമായി കുറയും. ഈ വാരം വെളളി, ശനി ദിവസങ്ങളിലാകും ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുക. അന്തരീക്ഷ താപനില മൈനസ് രണ്ട് ഡിഗ്രിയിലേക്ക് എത്തും. അതേസമയം നേരിയ തോതിൽ രാജ്യ വ്യാപകമായി മഴയും ലഭിക്കും.
ഡബ്ലിൻ: ഡാനിയേൽ അരൂബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി. കഴിഞ്ഞ ദിവസം ആയിരുന്നു യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോഴും പോലീസ് സ്‌റ്റേഷനിൽ തുടരുകയാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ മുതലാണ് ഡാനിയേലിന്റെ മരണത്തിൽ കൊലപാതകത്തിന് കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചത്.
മീത്ത്: കൗണ്ടി മീത്തിൽ കടൽ തീരങ്ങളിൽ വിഷച്ചെടി കണ്ടെത്തി. ഇതേ തുടർന്ന് അധികൃതർ പൊതുജനങ്ങൾക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഹെംലോക്ക് വാട്ടർ ഡ്രോപ്പ്വോർട്ട് എന്ന വിഷ സസ്യത്തിന്റെ സാന്നിദ്ധ്യം ആണ് കടൽ തീരങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. മരിച്ച മനുഷ്യന്റെ കൈവിരലുകൾ എന്നും ഈ ചെടി അറിയപ്പെടുന്നു. കഴിഞ്ഞ ദിവസം ലേടൗൺ, ബെറ്റിടൗൺ മേഖലകളിലെ കടൽ തീരങ്ങളിലാണ് ഈ ചെടി കണ്ടെത്തിയത്. ഇതേ തുടർന്ന് ഈ മേഖലകളിൽ എത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ടൂർ കമ്പനി ഉടമയും സാഹസിക യാത്രികനുമായ മാക്‌സ് കോഡിയാണ് ഈ ചെടി ആദ്യം കണ്ടെത്തിയത്.
ഡബ്ലിൻ: ഈ മാസത്തിലെ മലയാളം മാസ് ( റോമൻ ) 15ാം തിയതി നടക്കും. ഡബ്ലിൻ 15 ലെ ചർച്ച് ഓഫ് മേരി മദർ ഓഫ് ഹോപ്പ് പള്ളിയിൽ ആണ് പരിപാടി. എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘാടകർ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. ഉച്ചയ്ക്ക് 2 മണി മുതലാണ് പരിപാടി നടക്കുക.
ഡബ്ലിൻ: അയർലൻഡിൽ കിടക്ക ക്ഷാമം വീണ്ടും രൂക്ഷമാകുന്നു. ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 711 രോഗികൾക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്. ഇവർക്ക് ട്രോളികളിലും കസേരകളിലും ഇരുത്തി ചികിത്സ നൽകുകയാണ്. ഇതിൽ 23 പേർ കുട്ടികളാണ്. ലിമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 125 പേർക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്. ഇതിൽ 54 പേർ അത്യാഹിത വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. ഗാൽവേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 68 പേർ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 45 പേർ അത്യാഹിത വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. സ്ലൈഗോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 52 പേർക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്.
ഡബ്ലിൻ: അയർലൻഡിലും സ്ട്രീമിംഗ് ആരംഭിക്കാനൊരുങ്ങി എച്ച്ബിഒ മാക്‌സ്. അടുത്ത മാസം മുതൽ അയർലൻഡിലും യുകെയിലും സേവനം ആരംഭിക്കുമെന്നാണ് വിവരം. വാർണർ ബ്രോസ് പിക്‌ചേഴ്‌സ്, വാർണർ ബ്രോസ് ടെലിവിഷൻ, ഡിസി സ്റ്റുഡിയോസ്, മാക്‌സ് ഒറിജിനൽസ് ഷോകൾ, സിനിമകൾ എന്നിവയും സ്ട്രീമിംഗ് പ്ലാറ്റ്ഫോമിൽ ഉൾപ്പെടും. അയർലൻഡിൽ സ്ട്രീമിംഗിന് നൽകേണ്ടിവരുന്ന നിരക്കുകൾ സംബന്ധിച്ച സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പാക്കേജിന് പ്രതിമാസം 5.99 യൂറോ ആയിരിക്കും പ്രതിമാസ നിരക്കായി ഉപഭോക്താക്കൾ നൽകേണ്ടിവരിക. 20 യൂറോവരെ നൽകേണ്ടിവരുമെന്നാണ് വിവരം.
കാർലോ: കൗണ്ടി കാർലോയിൽ വൻ ലഹരിവേട്ട. 1.7 മില്യൺ യൂറോ വിലവരുന്ന ഹെറോയിൻ പിടികൂടി. സംഭവത്തിൽ 30 വയസ്സുള്ള യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാർലോയിൽ ഞായറാഴ്ച പോലീസ് നടത്തിയ പരിശോധനയിൽ 1,36,000 യൂറോ വിലവരുന്ന കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ മറ്റൊരു വീട്ടിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നാണ് ഹെറോയിൻ പിടിച്ചെടുത്തത്. സംഭവത്തിൽ യുവതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്താനായി പുതിയ അഭ്യർത്ഥ പുറപ്പെടുവിച്ച് പോലീസ്. ഡബ്ലിൻ സ്വദേശിയായ ജോൺ ജോൺസനായുള്ള വിവരങ്ങൾ അഭ്യർത്ഥിച്ചുകൊണ്ടാണ് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്. 2019 ഫെബ്രുവരി 9 ന് ആയിരുന്നു അദ്ദേഹത്തെ കാണാതെ ആയത്. കോളിൻസ് അവന്യൂ ജംഗ്ഷന്റെ ഭാഗത്തേയ്ക്ക് അദ്ദേഹം പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം കൈവശം ഉള്ളവർ പോലീസിനെ സമീപിക്കണം എന്നാണ് നിർദ്ദേശം.
ഡബ്ലിൻ: അയർലൻഡിലെ ജനങ്ങളിൽ നിന്നും തട്ടിപ്പ് പരസ്യങ്ങൾ വഴി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നേടിയെടുത്തത് 32 മില്യൺ യൂറോ. കഴിഞ്ഞ വർഷത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം തുടർച്ചയായ മുന്നറിയിപ്പുകൾ ഉപഭോക്താക്കൾ അവഗണിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ് ഇത് നൽകുന്നത്. ജൂനിപെർ റിസർച്ചാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അയർലൻഡിന്റെ വിപണിയ്ക്ക് ഏകദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു പരസ്യം ഏകദേശം 1,500 യൂറോയുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. യൂറോപ്യൻ ഉപഭോക്താക്കളിൽ നിന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇത്തരത്തിൽ 4.4 ബില്യൺ യൂറോയാണ് പ്രതിവർഷം സ്വന്തമാക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
