ക്ലാര: അന്തരിച്ച മലയാളി നഴ്സ് ഷെറിൻ എബ്രഹാമിന്റെ മൃതദേഹം സംസ്കരിച്ചു. ഞായറാഴ്ച രാവിലെ ജന്മനാടായ റാന്നിയിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. ക്ലാരയിൽ നിന്നുള്ള നിരവധി പേർ റാന്നിയിലെ ചടങ്ങിന്റെ ഭാഗമായി.സെന്റ് തോമസ് ക്നാനായ വലിയ പള്ളിയിലായിരുന്നു സംസ്കാര ശുശ്രൂഷകൾ.
കഴിഞ്ഞ ദിവസം ആയിരുന്നു രണ്ട് കുട്ടികളുടെ മാതാവും 42 കാരിയുമായ ഷെറിൻ അന്തരിച്ചത്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകൾ കുറയുന്ന അസുഖം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് അയർലൻഡിൽ നിന്നും ഷെറിൻ നാട്ടിൽ എത്തിയത്. എന്നാൽ ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. റാന്നി അങ്ങാടി പുല്ലൂപ്രം കടയ്ക്കേത്ത് സോനു തോമസിന്റെ ഭാര്യയാണ് ഷെറിൻ. ഷെറിന്റെ കുടുംബത്തിനായി ഐറിഷ് മലയാളി സമൂഹം ധനസമാഹരണം ആരംഭിച്ചു.

