ഡബ്ലിൻ: വനിതാ ജീവനക്കാർക്ക് നേരെ വധഭീഷണി മുഴക്കി അഭയാർത്ഥി. ഇതേ തുടർന്ന് ഇയാളെ ഐപിഎഎസ് സെന്ററിൽ നിന്നും മാറ്റിപ്പാർപ്പിച്ചു. ബാലിയോഗൻ ഐപിഎഎസ് സെന്ററിലായിരുന്നു സംഭവം.
ഇ-മെയിൽ വഴിയാണ് ഇയാൾ വനിതാ ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇതിന് പുറമേ ഒരാളോട് ഇയാൾ മോശമായി പെരുമാറുകയും ചെയ്തു. ഇയാൾ ഇവിടെ തുടർന്നാൽ ജീവനക്കാർക്ക് ബുദ്ധിമുട്ടാകും. ഇതോടെയാണ് മാറ്റാൻ തീരുമാനിച്ചത്. ഡബ്ലിനിലെ മറ്റൊരു കേന്ദ്രത്തിലേക്കാണ് മാറ്റിയത്.
Discussion about this post

