ഡബ്ലിൻ: കഴിഞ്ഞ രണ്ട് വർഷത്തിനിടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നും നാടുകടത്തിയത് മൂന്ന് ഐറിഷ് പൗരന്മാരെ. 2024 ൽ രണ്ട് പേരും കഴിഞ്ഞ വർഷം ഒരാളും കോൺസുലർ സഹായം തേടിയെന്നാണ് റിപ്പോർട്ടുകൾ. സഹായം തേടിയവർക്ക് ആവശ്യമായ പിന്തുണ ഐറിഷ് സർക്കാർ നൽകിയിട്ടുണ്ട്.
നടപടി നേരിട്ട വ്യക്തികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏതെല്ലാം രാജ്യങ്ങളിൽ നിന്നാണ് ഇവരെ നാടുകടത്തിയത് എന്ന കാര്യത്തിലും വെളിപ്പെടുത്തൽ ഉണ്ടായിട്ടില്ല.
Discussion about this post

