Author: sreejithakvijayan

ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് അമേരിക്കൻ നടിയും ഗായികയുമായ ഹിലാരി ഡഫ്. സെപ്തംബർ ആറിനാണ് ഡബ്ലിൻ 3 അരീനയിൽ ഡഫിന്റെ പരിപാടി നടക്കുക. ഇതിനായുള്ള ടിക്കറ്റ് വിൽപ്പന അടുത്ത ആഴ്ച മുതൽ ആരംഭിക്കും. ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ 10 മണിവരെ ആയിരിക്കും ടിക്കറ്റ് വിൽപ്പന ആരംഭിക്കുക. ബുക്കിംഗ് ഫീസ് ഉൾപ്പെടെ 57.90 യൂറോ മുതൽ 88.90 യൂറോവരെ നൽകേണ്ടതായി വരും. ബുക്കിംഗുകൾക്ക് ഓരോ ടിക്കറ്റിനും 12.5 ശതമാനം സർവീസ് ചാർജ് ബാധകമാണ്, ടിക്കറ്റ് മാസ്റ്റർ വഴി ടിക്കറ്റുകൾ ലഭ്യമാണ്.

Read More

ഡബ്ലിൻ: നാസ് ജനറൽ ആശുപത്രിയിലെ ജീവനക്കാരുടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ. നിലവിലെ വർക്ക് ടു റൂൾ രീതി മാറ്റി സേവനം പൂർണമായും അവസാനിപ്പിക്കുമെന്ന് ഐഎൻഎംഒ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച മുതലാണ് നാസ് ജനറൽ ആശുപത്രിയിലെ ജീവനക്കാർ പ്രതിഷേധിക്കാൻ ആരംഭിച്ചത്. ആശുപത്രിയിൽ ജീവനക്കാരുടെ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്നാണ് ഐഎൻഎംഒയിലെ അംഗങ്ങൾ പ്രതിഷേധ സമരം ആരംഭിച്ചത്.

Read More

അൾസ്റ്റർ: അൾസ്റ്ററിൽ കപ്പലിൽ നിന്നും കടലിലേക്ക് വീണയാൾക്കായുള്ള തിരച്ചിൽ നിർത്തിവച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലും അദ്ദേഹത്തെ കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് തിരച്ചിൽ അവസാനിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.21 ഓടെ ആയിരുന്നു കപ്പലിൽ നിന്നും ഒരാൾ വെള്ളത്തിലേക്ക് വീണത്. സ്ട്രാൻറേറിൽ നിന്ന് ലാർണിലേക്കുള്ള സർവീസിനിടെ ആയിരുന്നു സംഭവം. ഉടനെ തന്നെ കപ്പലിലെ ജീവനക്കാർ വിവരം അധികൃതരെ അറിയിച്ചു. ഇതോടെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: ശക്തമായ മഴയെ തുടർന്ന് ഡബ്ലിനിലെയും വിക്ലോയിലെയും വാഹനയാത്രികർക്ക് മുന്നറിയിപ്പ്. പ്രധാന റോഡുകളിൽ ഉൾപ്പെടെ വെള്ളം കയറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിലെ പ്രതികൂല കാലാവസ്ഥയിൽ യാത്രകൾ പരമാവധി ഒഴിവാക്കണം എന്ന് അധികൃതർ അറിയിച്ചു. ഡബ്ലിൻ വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡുകളിൽ വെള്ളം നിറഞ്ഞിട്ടുണ്ട്. ഇതേ തുടർന്ന് റോഡുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഡിഎഎ അറിയിച്ചു. ആർ 108 റോഡ് വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ടു. ഡബ്ലിൻ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ നടക്കുന്നുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിലെ വിവിധ ആശുപത്രികളിൽ കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സ തേടുന്നവരുടെ എറ്റവും പുതിയ വിവരങ്ങൾ പുറത്ത്. വ്യാഴാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 596 രോഗികൾക്കാണ് കിടക്കകൾ ലഭിക്കാനുള്ളതെന്നാണ് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതിൽ 375 രോഗികൾ അടിയന്തിര വിഭാഗത്തിലും 221 പേർ മറ്റ് വാർഡുകളിലും ചികിത്സയിൽ കഴിയുന്നു. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് കിടക്ക ക്ഷാമം രൂക്ഷമായിട്ടുള്ളത്. ഇവിടെ 83 രോഗികൾക്ക് കിടക്കകൾ ഇല്ല. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 77 രോഗികൾക്ക് കിടക്കകൾ ഇല്ല. സ്ലൈഗോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 49 പേരും സെന്റ് വിൻസന്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 48 പേരും കിടക്കൾ ലഭിക്കാതെ ബുദ്ധിമുട്ട് നേരിടുന്നു.

Read More

ഡബ്ലിൻ: അപകീർത്തിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ഇരകളായവർക്ക് അതിവേഗത്തിൽ നീതി ഉറപ്പാക്കാനായി കൊണ്ടുവന്ന അപകീർത്തി ( ഭേദഗതി ) ബിൽ ഒയിറിയാച്ച്ടാസ് പാസാക്കി. നീതി മന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം അറിയിച്ചത്. ഇരു സഭകളിലും പാസയോടെ നിയമം ഉടൻ പ്രബല്യത്തിൽ വരും. നിലവിലെ നിയമത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ളതാണ് പുതിയ ബില്ല്. ബുധനാഴ്ച സീനാഡിൽ ബില്ല് അവതരിപ്പിച്ചിരുന്നു. 66 നെതിരെ 77 വോട്ടുകൾക്കാണ് ബില്ല് പാസായത്.

Read More

ഡൊണഗൽ: ഡോണഗലിലെ ഹോം സപ്പോർട്ടിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ സമരം പിൻവലിച്ചു. ഇന്ന് നടത്താനിരുന്ന സമരമാണ് പിൻവലിച്ചത്. സംഘടനയായ എസ്‌ഐപിടിയുവിലെ അംഗങ്ങൾ ആയിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. എച്ച്എസ്ഇയും എസ്‌ഐപിടിയും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായതിനെ തുടർന്നാണ് സമരം മാറ്റിവച്ചത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം ആയിരുന്നു സമരം പ്രഖ്യാപിച്ചത്. ഡൊണഗൽ, ക്ലെയർ, ലിമെറിക്ക്, കോർക്ക്, കെറി എന്നീ കൗണ്ടികളിലുടനീളം സമരം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇതിൽ ആദ്യത്തെ സമരമാണ് ഇന്ന് നടക്കാനിരുന്നത്.

Read More

ഡബ്ലിൻ: ഡബ്ലിനെ വെള്ളത്തിലാക്കി അതിശക്തമായ മഴ. നോർതേൺ ഡബ്ലിനിലെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ പ്രളയമാണ് അനുഭവപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഫിൻഗലിലും ശക്തമായ മഴയും വെള്ളക്കെട്ടും അനുഭവപ്പെടുന്നുണ്ട്. ബാൽബ്രിഗാൻ, സ്‌കെറീസ് എന്നിവിടങ്ങളിലും ലസ്തകിനും റഷിനും ഇടയിലുമാണ് വെള്ളക്കെട്ട് അനുഭവപ്പെടുന്നത്. കമ്യൂട്ടർ റെയിൽ ലൈനുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇതേ തുടർന്ന് കമ്യൂട്ടർ റെയിൽ സേവനങ്ങൾ തടസ്സപ്പെട്ടു. ഡബ്ലിൻ വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡുകളിലും വെള്ളം കയറി.

Read More

ഡബ്ലിൻ: ഡബ്ലിനിലെ ക്ലോൺസ്‌കീഗ് പള്ളി വീണ്ടും തുറന്നു. ഐസിസിഐ ബോർഡ് അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു പള്ളി തുറന്നത്. ഇതിന് പിന്നാലെ മസ്ജിദിൽ പ്രാർത്ഥനയും നടന്നു. നിരവധി പേരായിരുന്നു മസ്ജിദിന്റെ പ്രവർത്തനം പുനരാരംഭിക്കുന്ന ചടങ്ങിൽ പങ്കെടുത്തത്. മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പള്ളി തുറക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു വിവിധ വിഷയങ്ങളിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പള്ളി അടച്ചിട്ടത്. അടുത്ത മാസം റമദാൻ വ്രതം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പള്ളി തുറന്നത്.

Read More

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിലെ ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ ഉണ്ടായ ആക്രമണത്തിൽ നിന്നും യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രദേശത്തെ വ്യാപാരിയായ അമിർ ഖാൻ ആയിരുന്നു സംഭവ സമയം മസ്ജിദിൽ ഉണ്ടായിരുന്നത്. അമിർ പുലർച്ചെ സ്ഥിരമായി ഇവിടെ പ്രാർത്ഥിക്കാൻ എത്താറുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് അമിറിനെയും പോലീസ് ചോദ്യം ചെയ്തു. മസ്ജിദിന് നേരെ ആദ്യമായിട്ടാണ് ഇത്തരം ഒരു ആക്രമണം ഉണ്ടാകുന്നത് എന്ന് അമിർ ഖാൻ പറഞ്ഞു. രാവിലെ പ്രാർത്ഥിക്കാൻ വേണ്ടിയാണ് മസ്ജിദിൽ എത്തിയത്. അപ്പോഴായിരുന്നു തീവയ്പ്പ്. താനാണ് ഈ വിവരം എല്ലാവരെയും അറിയിച്ചതെന്നും അമിർ പറഞ്ഞു.

Read More