- റിക്കെൽട്ടണും ഹിറ്റ്മാനും കസറി; കൊൽക്കത്തയെ വീഴ്ത്തി മുംബൈ
- നാല് വിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ
- സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം : അവാക്സ് വിമാനം തകർന്നു
- സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ടിവികെ : വിജയ് മത്സരിക്കുന്നത് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും
- എൽഡിഎഫിന്റെ തുടർഭരണം ഗിമ്മിക്കുകളിലൂടെ നേടിയതല്ല : ജനം ഞങ്ങളെ വിലയിരുത്തട്ടെയെന്ന് പിണറായി
- 50 കാരന്റെ മരണം; കസ്റ്റഡിയിൽ എടുത്ത സ്ത്രീയെ വിട്ടയച്ചു
- തൃശൂരിനെ പൂരത്തിമർപ്പിൽ ആറാടിച്ച് നരേന്ദ്ര മോദിയുടെ റോഡ് ഷോ
- ഡബ്ലിനിൽ യുവാവിന് നേരെ ആക്രമണം
Author: sreejithakvijayan
ഡബ്ലിൻ: ടുള്ളിമോർ ഇന്ത്യൻ അസോസിയേഷന് പുതിയ ഭാരവാഹികൾ. 2026-27 വർഷത്തേയ്ക്കുള്ള പുതിയ ഭരണ സമിതി നിലവിൽ വന്നു. തേജസ്വിനി പി രാജാണ് സംഘടനയുടെ പുതിയ പ്രസിഡന്റ്. ഈ മാസം ആറിന് ആയിരുന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ടുള്ളമോറിലെ സെന്റ് മേരീസ് യൂത്ത് സെന്ററിൽ ജനറൽ ബോഡി യോഗം ചേർന്നിരുന്നു. ഇവിടെവച്ച് പുതിയ സമിതി അംഗങ്ങൾ ചുമതലയേൽക്കുകയായിരുന്നു. സനൽ ജോർജ് ആണ് സംഘടനയുടെ വൈസ് പ്രസിഡന്റ്. സിംന മോഹൻ സെക്രട്ടറിയായും നിവിൻ അലക്‌സ് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു. പബ്ലിക് റിലേഷൻസ് ഓഫീസർ (PRO) : ജിജി ജോർജ് ട്രഷറർ : ആശ ജോസ് പ്രോഗ്രാം കോ-ഓർഡിനേറ്റർമാർ : ജോമിൻ ജോയ്കുട്ടി , വിഷ്ണു മണികണ്ഠൻ യൂത്ത് നെക്‌സസ് കോ-ഓർഡിനേറ്റർമാർ: അലൈസ ബെന്നിസ്, അന്നാ റോസ്, ജോജി ജോഷിൻ ജോയ്
ഡബ്ലിൻ: ടി20 വേൾഡ് കപ്പിൽ വീണ്ടും തിരിച്ചടി നേരിട്ട് അയർലൻഡ് ടീം. രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയോട് തോറ്റു. 67 റൺസിനാണ് അയർലൻഡ് ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ അയർലൻഡ് 16.5 ഓവറിൽ ഓൾ ഔട്ട് ആകുകയായിരുന്നു. 115 റൺസ് മാത്രമാണ് അയർലൻഡിന് നേടാൻ കഴിഞ്ഞത്.
ഡബ്ലിൻ: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഐറിഷ് ക്രിമിനൽ സംഘത്തലവൻ ജെറി ദി മങ്ക് ഹച്ച്. ഡബ്ലിൻ സെൻട്രലിൽ ആണ് ഹച്ച് മത്സരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ ഹച്ച് മത്സരിക്കുമെന്ന തരത്തിൽ നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. സ്വന്തം ജീവിതം ആസ്പദമാക്കി ഒരുക്കിയ നാടകത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഹച്ച് ഡബ്ലിനിൽ എത്തിയിരുന്നു. അപ്പോഴായിരുന്നു മത്സരിക്കുമെന്ന പ്രഖ്യാപനം. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ഹച്ച് മത്സരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ പിന്തുണ ലഭിച്ചിരുന്നില്ല.
ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ മലയാളി അന്തരിച്ചു. 42 വയസ്സുള്ള നിഷ നെൽസണാണ് മരിച്ചത്. യുകെ കെസിഎ നോർതേൺ അയർലൻഡ് യൂണിറ്റ് അംഗം കരിപ്പാടം തടത്തിൽ നെൽസൺ ജോണിന്റെ ഭാര്യയാണ് നിഷ. കഴിഞ്ഞ ദിവസം ആയിരുന്നു അപ്രതീക്ഷിത വിയോഗം. പുതുവേലി വെള്ളാംതടത്തിൽ കുടുംബാംഗമാണ് നിഷ. സംസ്‌കാരം പിന്നീട്.
ഡബ്ലിൻ: ബ്രസ്സൽസിന് പുറത്ത് നടക്കുന്ന അനൗപചാരിക യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മീഹോൾ മാർട്ടിനും. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. നിലവിലെ സങ്കീർണമായ ഭൗമരാഷ്ട്രീയ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഉച്ചകോടി. നൂതന വിദ്യകൾ വികസിപ്പിച്ചും യൂറോപ്യൻ കമ്പനികളെ കൂടുതലായി കളത്തിലിറക്കിയും ഏക വിപണിയിലെ തടസ്സങ്ങൾ എങ്ങനെ മറികടക്കാമെന്നതിലായിരിക്കും നേതാക്കൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.
ഡബ്ലിൻ: പുതിയ വാടക നിയമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. ലെയ്ൻസ്റ്റർ ഹൗസിന് മുൻപിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധ പ്രകടനം നടത്തി. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു പ്രതിഷേധവുമായി ഇവർ എത്തിയത്. പീപ്പിൾ ബിഫോർ പ്രോഫിറ്റ്, സിൻ ഫെയ്ൻ, സോഷ്യൽ ഡെമോക്രാറ്റ്‌സ്, ലേബർ പാർട്ടി എന്നിവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. മാർച്ച് മുതലാണ് റെസിഡെൻഷ്യൽ ടെനൻസീസ് ബില്ലിലെ വ്യവസ്ഥകൾ നടപ്പിലാക്കാനൊരുങ്ങുന്നത്.
ഡബ്ലിൻ: ഡബ്ലിനിലെ ഗ്രേറ്റ് സൗത്ത് വാളിന്റെ ഒരുഭാഗം ഭാഗീകമായി അടച്ചിടും. ബ്രാം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. അടച്ചിട്ട ഭാഗത്ത് കൂടി പണികൾ പൂർത്തിയാകുന്നതുവരെ പ്രവേശനം ഉണ്ടായിരിക്കില്ല. കടൽ ഭിത്തികൾക്കാണ് ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. ഡബ്ലിൻ തുറമുഖത്തേക്ക് പ്രവേശിക്കുന്ന കപ്പലുകളെ സംരക്ഷിക്കുന്നതിൽ വലിയ പങ്കാണ് ഈ കടൽ ഭിത്തിയ്ക്കുള്ളത്. കാലാവസ്ഥാ വ്യതിയാനങ്ങൾ കടൽഭിത്തിയ്ക്ക് വലിയ ക്ഷതങ്ങൾ ഉണ്ടാക്കിയതായി തുറമുഖ അതോറിറ്റി വ്യക്തമാക്കുന്നു.
മീത്ത്: കൗണ്ടി മീത്തിലെ ബെറ്റിസ്ടൗൺ ബീച്ചിലും വിഷച്ചെടിയുടെ സാന്നിദ്ധ്യം. ഇതേ തുടർന്ന് പൊതുജനങ്ങൾക്ക് മീത്ത് കൗണ്ടി കൗൺസിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഹെംലോക്ക് വാട്ടർ ഡ്രോപ്പ്വോർട്ടിന്റെ സാന്നിദ്ധ്യം ആണ് കണ്ടെത്തിയത്. ഇവ വ്യാപകമായി തീരത്ത് അടിഞ്ഞ് കൂടുന്നുണ്ടെന്നാണ് കൗൺസിൽ വ്യക്തമാക്കുന്നത്. ഈ ചെടിയുടെ വേരുകൾ പാർസ്‌നിപ്പിന് സമാനമായിട്ടാണ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ കടൽ തീരത്ത് ഈ ചെടികൾ കണ്ടാൽ ആരും തൊടരുത്. കുട്ടികളും വളർത്തുമൃഗങ്ങളുമായി ബീച്ചിൽ എത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ ഇത് കയ്യിൽ എടുക്കുന്ന സാഹചര്യം ഒഴിവാക്കണം എന്നും കൗൺസിൽ നിർദ്ദേശം നൽകി.
ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ യുവാവ് അറസ്റ്റിൽ. ഒരാളുടെ മരണവുമായി ബന്ധപ്പെട്ടാണ് 32 വയസ്സുള്ള യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം ക്രോംവെൽ റോഡ് മേഖലയിൽ നിന്നും ഒരാളെ അവശനിലയിൽ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് അയാൾ മരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.
ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു. മണിമോർ സ്വദേശിനിയായ ആൻ മാർഷലാണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കുക്ക്‌സ്ടൗൺ പ്രദേശത്ത് ആയിരുന്നു അപകടം ഉണ്ടായത്. രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ആൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണം എന്നാണ് നിർദ്ദേശം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
