Author: sreejithakvijayan

ഡബ്ലിൻ: സിൻ ഫെയ്ൻ എംഇപിമാർക്കെതിരെ രൂക്ഷ വിമർശനവുമായി നീൽ റിച്ച്മണ്ട്. യുക്രെയ്‌നെ ഇഎംപിമാർ ഒറ്റപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിൽ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുക്രെയ്‌നിനായി 90 ബില്യൺ രൂപയാണ് വായ്പയായി നൽകാൻ ഉദ്ദേശിക്കുന്നത്. എന്നാൽ സഭയിൽ ഈ തീരുമാനത്തെ എതിർത്ത് സിൻ ഫെയ്ൻ എംഇപിമാർ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെയാണ്  മന്ത്രി രംഗത്ത് എത്തിയത്. വായ്പയിൽ 30 ബില്യൺ യൂറോയുടെ സാമ്പത്തിക സഹായവും  60 ബില്യൺ യൂറോയുടെ സൈനിക ഉപകരണങ്ങൾക്കായുള്ള സഹായവും ഉൾപ്പെടുന്നു.

Read More

ഡബ്ലിൻ: പ്രണയ ദിനത്തിൽ പ്രണയിനിയ്ക്ക് ചോക്ലേറ്റ് വാങ്ങി നൽകുന്നവർക്ക് ചിലവേറും. അയർലൻഡിൽ കഴിഞ്ഞ ഒരു മാസം കൊണ്ട് ചോക്ലേറ്റ് വിലയിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ വിലയിൽ 10.1 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. ഡിസംബറിൽ ഒരു ബോക്‌സ് ചോക്ലേറ്റിന് 10 യൂറോ ആയിരുന്നു ചിലവ്. എന്നാൽ 11 യൂറോ ആണ് ഇപ്പോഴത്തെ വില. 2020 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ചോക്ലേറ്റ് വിലയിൽ 44 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നു. പൂക്കളുടെ വിലയിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്.

Read More

ഡബ്ലിൻ: ബോർഡ് ബിയയുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ഐറിഷ് ഫാർമേഴ്‌സ് അസോസിയേഷൻ. വെള്ളിയാഴ്ചത്തെ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു ഐഎഫ്എയുടെ പ്രതികരണം. പ്രശ്‌നം പരിഹരിക്കാൻ കഴിയാത്തതിൽ അതിയായ ദു:ഖമുണ്ടെന്നും ഐഎഫ്എ പ്രസ്താവനയിൽ അറിയിച്ചു. വെള്ളിയാഴ്ച കൃഷിമന്ത്രി മാർട്ടിൻ ഹെയ്ഡനുമായിട്ടാണ് അസോസിയേഷൻ അംഗങ്ങൾ ചർച്ച നടത്തിയത്. ബോർഡ് ബിയ ചെയർമാൻ ലാറി മുറിൻ രാജിവയ്ക്കണം എന്നാണ് ഐഎഫ്എയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞ മാസം അസോസിയേഷനിലെ കർഷകർ ട്രാക്ടറുകൾ അണിനിരത്തി സമരം ചെയ്തിരുന്നു.

Read More

ഡബ്ലിൻ: ഡബ്ലിനിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ദുരിതത്തിലായത് മലയാളികൾ ഉൾപ്പെടെ. നോർത്ത് ഡബ്ലിനിൽ നിരവധി പേരുടെ വീടുകളിലാണ് മഴയെ തുടർന്ന് വെള്ളം കയറിയത്. ഇതേ തുടർന്ന് അന്തേവാസികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. നിരവധി വീടുകളിൽ വൈദ്യുതി മുടങ്ങി. ജല വിതരണവും തടസ്സപ്പെട്ടു. ദി മെയ്ൻ അപ്പാർട്ട്‌മെന്റിൽ വെള്ളം കയറി. ഇതേ തുടർന്ന് ഇവിടെ ഉണ്ടായിരുന്ന മലയാളികളെ ഉൾപ്പെടെ മാറ്റിപ്പാർപ്പിച്ചു. അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന്റെ ഗ്രൗണ്ട് ലെവൽ പാർക്കിംഗ് ഏരിയയിൽ വെള്ളം കയറി.

Read More

ഡബ്ലിൻ: അയർലൻഡിൽ ഐസിനെ തുടർന്നുള്ള യെല്ലോ വാണിംഗ് തുടരുന്നു. ഇന്ന് രാവിലെ 10 മണിവരെയാണ് രാജ്യവ്യാപകമായി മുന്നറിയിപ്പ്. ഇന്ന് അന്തരീക്ഷ താപനില മൈനസ് ഒരു ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴും. കോർക്ക്, കെറി എന്നീ കൗണ്ടികളിൽ ഉച്ചയ്ക്ക് 12 മണി മുതൽ മഴയെ തുടർന്നുള്ള യെല്ലോ വാണിംഗ് ആണ്. ഇത് അർദ്ധരാത്രി 12 മണിവരെ തുടരും. അതിശക്തമായ മഴയാണ് ഇരു കൗണ്ടികളിലും പ്രവചിച്ചിരിക്കുന്നത്. മഴയെ തുടർന്ന് പ്രളയ സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ ശുചിമുറിയിൽ കുടുങ്ങിപ്പോയ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. 21,000 യൂറോ നഷ്ടപരിഹാരമായി നൽകാനാണ് ഡബ്ലിൻ എയർപോർട്ട് അതോറിറ്റിയോട് ഇൻജുറീസ് ബോർഡ് അസസ്‌മെന്റ് ഉത്തരവിട്ടിരിക്കുന്നത്. കിൽഡെയർ സ്വദേശികളായ ഒവെൻ നോളനും കുടുംബത്തിനും ആയിരുന്നു ഡബ്ലിൻ വിമാനത്താവളത്തിൽവച്ച് ദുരനുഭവം നേരിട്ടത്. 2022 മെയ് 30 ന് ആയിരുന്നു സംഭവം. അവധിക്കാലം ആഘോഷിക്കുന്നതിനായി സ്‌പെയിനിലേക്ക് പോകുകയായിരുന്നു നോളനും കുടുംബവും. ഇതിനിടെയായിരുന്നു സംഭവം. നോളൻ മക്കളായ ഐയിബ്, ഹ്യൂ, മാക്‌സ് എന്നിവരാണ് ശുചിമുറിയിൽ കുടുങ്ങിയത്. ഏകദേശം 50 മിനിറ്റോളം ഇവർക്ക് ഇതേ തുടർന്ന് നഷ്ടമായി. പിന്നീട് ഫയർഫോഴ്‌സ് എത്തിയാണ് ഇവരെ രക്ഷിച്ചത്.

Read More

ഡബ്ലിൻ: ഫിംഗ്ലാസിൽ ഇന്നലെ രാത്രി ലഭിച്ചത് അതിശക്തമായ മഴ. മെല്ലോസ് റോഡിൽ രാത്രിയിൽ 46 മില്ലീ ലിറ്റർ മഴയാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. മഴ തുടരുന്ന പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു മണിക്കൂറിൽ 9.6 മില്ലീ ലിറ്റർ മഴയാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ മഴയിൽ പ്രദേശത്തെ ജലസ്രോതസ്സുകളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതേ തുടർന്നാണ് പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. നിലവിലെ സാഹചര്യത്തിൽ ഡബ്ലിനിൽ മുഴുവനായി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

ഡബ്ലിൻ: മഴയുടെയും തണുപ്പിന്റെയും പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിൽ ഡബ്ലിൻ. കൗണ്ടിയിൽ ഇപ്പോഴും വാണിംഗ് തുടരുകയാണ്. ഇന്നലെ പെയ്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് ആയിരുന്നു ഡബ്ലിന്റെ പലഭാഗങ്ങളിലും അനുഭവപ്പെട്ടത്. നോർതേൺ ഡബ്ലിനിൽ ആയിരുന്നു മഴ കനത്തനാശം വിതച്ചത്. മേഖലയിൽ പല വീടുകളിലും വെള്ളം കയറി. രാത്രി മുഴുവനും പെയ്ത മഴയിൽ ക്ലോൺഗ്രിഫിനിലെ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിൽ വെള്ളം കയറി. അപ്പാർട്ട്‌മെന്റിൽ നിർത്തിയിട്ടിരുന്ന കാറുകൾ വെള്ളത്തിനടിയിലായി. ശക്തമായ മഴയെ തുടർന്ന് എയർട്രിസിറ്റി ലീഗ് മാറ്റിവച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും വർധിച്ചു. വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 642 ആളുകളാണ് കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. വ്യാഴാഴ്ച രാവിലെ വരെ 596 പേരായിരുന്നു ട്രോളികളിൽ ഉണ്ടായിരുന്നത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. രോഗികളിൽ 393 പേർ അടിയന്തിര വിഭാഗത്തിലും 249 പേർ മറ്റ് വാർഡുകളിലുമാണ് ചികിത്സയിൽ കഴിയുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 100 കടന്നു. ഇവിടെ 108 പേരാണ് ട്രോളികളിൽ ഉള്ളത്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ കള്ളപ്പണ വേട്ട. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡബ്ലിൻ 4 ലെ ബാൾസ്ബ്രിഡ്ജ് മേഖലയിൽ ആയിരുന്നു സംഭവം. 30 വയസ്സുള്ള യുവതിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച കാർ തടഞ്ഞ് നിർത്തിയ പരിശോധനയിൽ ആയിരുന്നു പണം പിടികൂടിയത്. 2,75,000 യൂറോയുടെ പണം ആയിരുന്നു പിടിച്ചെടുത്തത് എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Read More