ഡബ്ലിൻ: ഡബ്ലിനെ വെള്ളത്തിലാക്കി അതിശക്തമായ മഴ. നോർതേൺ ഡബ്ലിനിലെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ പ്രളയമാണ് അനുഭവപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഫിൻഗലിലും ശക്തമായ മഴയും വെള്ളക്കെട്ടും അനുഭവപ്പെടുന്നുണ്ട്.
ബാൽബ്രിഗാൻ, സ്കെറീസ് എന്നിവിടങ്ങളിലും ലസ്തകിനും റഷിനും ഇടയിലുമാണ് വെള്ളക്കെട്ട് അനുഭവപ്പെടുന്നത്. കമ്യൂട്ടർ റെയിൽ ലൈനുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇതേ തുടർന്ന് കമ്യൂട്ടർ റെയിൽ സേവനങ്ങൾ തടസ്സപ്പെട്ടു. ഡബ്ലിൻ വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡുകളിലും വെള്ളം കയറി.
Discussion about this post

