Author: sreejithakvijayan

ഡബ്ലിൻ: സൂപ്പർ വാലുവിലെയും സെൻട്രയിലെയും തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ ഉടമകളായ മസ്‌ഗ്രേവ്. 82 ഓളം ജോലികൾവരെ വെട്ടിക്കുറയ്ക്കാനാണ് നിലവിലെ തീരുമാനം. വിപണിയിലെ മാറ്റങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് തീരുമാനം എന്നാണ് കമ്പനി അറിയിക്കുന്നത്. ഡബ്ലിൻ, കോർക്ക്, ബെൽഫാസ്റ്റ് എന്നിവിടങ്ങളിലെ ഫിനാൻസ്, എച്ച്ആർ തസ്തികകളിലാണ് തൊഴിൽ നഷ്ടം സംഭവിക്കുക.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ മഴ ലഭിക്കുമെന്ന് വ്യക്തമാക്കി മെറ്റ് ഐറാൻ. ഇതേ തുടർന്ന് രണ്ട് കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ഡബ്ലിൻ, വിക്ലോ എന്നീ കൗണ്ടികളിലാണ് ഇന്ന് യെല്ലോ വാണിംഗ് ഉള്ളത്. ഇതേസമയം രാജ്യവ്യാപകമായി യെല്ലോ ഐസ് വാണിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. ഇരു കൗണ്ടികളിലും പ്രളയ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നും തുടർന്നുള്ള രണ്ട് ദിവസങ്ങളിലും അന്തരീക്ഷ താപനില ഗണ്യമായി കുറയുമെന്നാണ് വിവരം. ഇന്ന് ഉച്ചവരെയാണ് മഴയെ തുടർന്നുള്ള യെല്ലോ വാണിംഗ് നിലനിൽക്കുക. ഇന്ന് അന്തരീക്ഷ താപനില 1 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്‌ന്നേക്കാം. ഇന്ന് രാത്രി 9 മണി മുതൽ നാളെ 10 മണിവരെയാണ് ഐസ് യെല്ലോ വാണിംഗ് ഉള്ളത്.

Read More

ഡബ്ലിൻ: അയർലൻഡിൽ നോറോവൈറസ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ഓരാഴ്ചയ്ക്കിടെ കേസുകളിൽ 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഫെബ്രുവരി ഏഴ് വരെ 86 കേസുകൾ റിപ്പോർട്ട് ചെയ്തു. അതിന് മുൻപുള്ള ആഴ്ച ഇത് 56 ആയിരുന്നു. ഒരാഴ്ച കൊണ്ട് 54 ശതമാനത്തിന്റെ വർധനവാണ് കേസുകളിൽ ഉണ്ടായത്. രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ എച്ച്എസ്ഇ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ലക്ഷണങ്ങളെ കരുതിയിരിക്കണം. ലക്ഷണങ്ങൾ പ്രകടമായാൽ ഉടനെ വൈദ്യസഹായം തേടണമെന്നും അധികൃതർ നിർദ്ദേശിച്ചു. വിന്റർ വോമിറ്റിംഗ് ബഗ് എന്നും അറിയപ്പെടുന്ന നോറോവൈറസ് ശൈത്യകാലത്ത് അയർലൻഡിൽ വ്യാപിക്കാറുണ്ട്.

Read More

ലിമെറിക്ക്: ലിമെറിക്കിലെ ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ തീപിടിത്തം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ഡോറഡോയ്‌ലിൽ ആണ് ഇസ്ലാമിക് കൾച്ചറൽ സെന്റർ സ്ഥിതി ചെയ്യുന്നത്. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ഉണ്ടായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ശുചിമുറിയിൽ നിന്നാണ് മറ്റ് ഭാഗങ്ങളിലേക്ക് തീ പടർന്നിരിക്കുന്നത്. പള്ളിയിലേക്ക് എത്തിയ ഒരു പുരുഷൻ ജനാലയിലൂടെ പെട്രോൾ ബോംബ് എറിയുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സംഭവത്തിൽ ആർക്കും പരിക്കില്ല.

Read More

ആൻട്രിം: കൗണ്ടി ആൻട്രിമിൽ ബോട്ടിൽ നിന്നും കടലിൽ വീണയാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെയായിരുന്നു സംഭവം. കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ. ഇന്നലെ ഉച്ചയ്ക്ക് 1.21 ഓടെയായിരുന്നു സ്ട്രാൻ റേറിൽ നിന്നും ലാർണെയിലേക്ക് പോകുകയായിരുന്ന യൂറോപ്യൻ ഹൈലാൻഡർ ഫെറിയിൽ നിന്ന് ഒരു പുരുഷൻ കടലിൽ വീണത്. ഉടനെ തന്നെ ബോട്ടിൽ ഉണ്ടായിരുന്നവർ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില കുറയുന്നു. ഇതേ തുടർന്ന് രാജ്യവ്യാപകമായി യെല്ലോ വാണിംഗ് ഏർപ്പെടുത്തി. മൈനസ് നാല് ഡിഗ്രിയിലേക്ക് താപനില കുറയുമെന്നാണ് പ്രവചനം. കനത്ത മഞ്ഞ് വീഴ്ചയും ഐസും അനുഭവപ്പെടുമെന്നാണ് പ്രവചനം. ഇത് യാത്രാ തടസ്സം ഉൾപ്പെടെ ഉണ്ടാക്കിയേക്കാം. അതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. ഇന്നാണ് യെല്ലോ വാണിംഗ് ഏർപ്പെടുത്തിയത്.

Read More

ഡബ്ലിൻ: കൗണ്ടി മീത്തിലെ ബീച്ചിന് പിന്നാലെ ഡബ്ലിനിലെ ബീച്ചിലും വിഷച്ചെടിയുടെ സാന്നിദ്ധ്യം. ഇതേ തുടർന്ന് പൊതുജനങ്ങൾക്കായി അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.വളരെ വിഷാംശമുള്ള ഹെംലോക്ക് വാട്ടർ ഡ്രോപ്പ്വോർട്ടിന്റെ തന്നെ സാന്നിദ്ധ്യമാണ് ഇവിടെയും കണ്ടെത്തിയിരിക്കുന്നത്. വടക്കൻ ഡബ്ലിനിലെ ബുൾ ഐലൻഡിലെ ഡോളിമൗണ്ട് ബീച്ചിലാണ് ചെടി ഒഴുകി എത്തിയിരിക്കുന്നത്. ഈ ചെടിയുടെ വേരുകളിൽ വിഷാംശം ഉണ്ട്. അതിനാൽ ഇവ കയ്യിലെടുക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു.

Read More

ഡബ്ലിൻ: ഡാനിയൽ അരൂബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവിനെ വിട്ടയച്ചു. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: ഐറിഷ് റെയിലിൽ ഡ്രൈവർമാർക്ക് അവസരം. ഇതിനായുള്ള റിക്രൂട്ട്‌മെന്റ് ക്യാമ്പയ്‌നിന് ഐറിഷ് റെയിൽ തുടക്കം കുറിച്ചു. ഇന്റർസിറ്റി, കമ്യൂട്ടർ ട്രെയിനുകൾക്കാണ് പുതിയ ഡ്രൈവർമാരെ തേടുന്നത്. പുതിയ പദ്ധതിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് റിക്രൂട്ട്‌മെന്റ് എന്നത് ശ്രദ്ധേയമാണ്. സ്ത്രീകൾക്ക് ഉൾപ്പെടെയാണ് അവസരം ഉള്ളത്. യോഗ്യതയുള്ളവർ എത്രയും വേഗം തന്നെ അപേക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു. https://www.irishrail.ie/en-ie/about-us/company-information/career-opportunities-at-iarnrod-eireann  എന്ന ലിങ്ക് മുഖാന്തിരം അപേക്ഷകൾ സമർപ്പിക്കാം.

Read More

ഡബ്ലിൻ: സെന്റ് പാട്രിക്‌സ് ദിനത്തിൽ സമരം ചെയ്യാൻ ഗാർഡ. ശമ്പളം, ആനുകൂല്യം എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് സമരം ചെയ്യുന്നത്. റാങ്ക് ആൻഡ് ഫയൽ ഗാർഡകളുടെ സംഘടനയായ ദി ഗാർഡ റെപ്രസന്റേറ്റീവ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത മാസം 17 ന് ആണ് സെന്റ് പാട്രിക്‌സ് ദിനം. അന്നേ ദിനം ജോലിയിൽ ആരും പ്രവേശിക്കേണ്ടതില്ലെന്നാണ് തീരുമാനം. സെന്റ് പാട്രിക്‌സ് ദിനത്തിലും ഇതിനോട് അനുബന്ധിച്ചുള്ള പരിപാടികൾ നടക്കുന്ന ദിനത്തിലും ജോലിയിൽ നിന്നും ഗാർഡകൾ വിട്ട് നിൽക്കും.

Read More