ഡബ്ലിൻ: ഡബ്ലിനിലെ ക്ലോൺസ്കീഗ് പള്ളി വീണ്ടും തുറന്നു. ഐസിസിഐ ബോർഡ് അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു പള്ളി തുറന്നത്. ഇതിന് പിന്നാലെ മസ്ജിദിൽ പ്രാർത്ഥനയും നടന്നു. നിരവധി പേരായിരുന്നു മസ്ജിദിന്റെ പ്രവർത്തനം പുനരാരംഭിക്കുന്ന ചടങ്ങിൽ പങ്കെടുത്തത്.
മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പള്ളി തുറക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു വിവിധ വിഷയങ്ങളിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പള്ളി അടച്ചിട്ടത്. അടുത്ത മാസം റമദാൻ വ്രതം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് പള്ളി തുറന്നത്.
Discussion about this post

