ലിമെറിക്ക്: കൗണ്ടി ലിമെറിക്കിലെ ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ ഉണ്ടായ ആക്രമണത്തിൽ നിന്നും യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രദേശത്തെ വ്യാപാരിയായ അമിർ ഖാൻ ആയിരുന്നു സംഭവ സമയം മസ്ജിദിൽ ഉണ്ടായിരുന്നത്. അമിർ പുലർച്ചെ സ്ഥിരമായി ഇവിടെ പ്രാർത്ഥിക്കാൻ എത്താറുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് അമിറിനെയും പോലീസ് ചോദ്യം ചെയ്തു.
മസ്ജിദിന് നേരെ ആദ്യമായിട്ടാണ് ഇത്തരം ഒരു ആക്രമണം ഉണ്ടാകുന്നത് എന്ന് അമിർ ഖാൻ പറഞ്ഞു. രാവിലെ പ്രാർത്ഥിക്കാൻ വേണ്ടിയാണ് മസ്ജിദിൽ എത്തിയത്. അപ്പോഴായിരുന്നു തീവയ്പ്പ്. താനാണ് ഈ വിവരം എല്ലാവരെയും അറിയിച്ചതെന്നും അമിർ പറഞ്ഞു.
Discussion about this post

