തൃശൂർ: കരുവന്നൂർ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ സിപിഎം വീണ്ടും അധികാരം പിടിച്ചെടുത്തു. ഡയറക്ടർ ബോർഡിലെ 13 അംഗങ്ങളും എൽഡിഎഫ് അംഗങ്ങളാണ്. രണ്ട് അംഗങ്ങളെ എതിരില്ലാതെ തിരഞ്ഞെടുത്തു .
പത്ത് വർഷത്തിന് ശേഷമാണ് ബാങ്കിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 3033 വോട്ടുകളിൽ 1733 വോട്ടുകൾ സിപിഎം നേടി. കോൺഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാൽ, സിപിഎമ്മും ബിജെപിയും മാത്രമാണ് മത്സരരംഗത്തുണ്ടായിരുന്നത്. രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ മാടായിക്കോണത്തെ സ്കൂളിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. വർഷങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്ക് 2020 മുതൽ ഭരണസമിതിയുടെ നിയന്ത്രണത്തിലാണ്. കേരളത്തെ ഞെട്ടിച്ച ക്രമക്കേട് അരങ്ങേറിയ സഹകരണ ബാങ്കിലാണ് എല്‍ഡിഎഫ് വീണ്ടും ഭരണം പിടിച്ചെടുത്തത്.
പതിനയ്യായിരം വോട്ടർമാരുള്ള ബാങ്കിൽ 2016ലാണ് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. സിപിഎം ഭരിച്ചിരുന്ന കരുവന്നൂർ ബാങ്കിൽ, 2011 മുതൽ 2021 വരെ നടന്ന കോടികളുടെ തട്ടിപ്പ് പുറത്തു വന്നതോടെ 2021 ജൂലൈ 22ന് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. 232 കോടിയുടെ തട്ടിപ്പ് നടന്നു എന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

