ഡബ്ലിൻ: മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസകളുടെ കാലാവധി നീട്ടിയേക്കും. അഞ്ച് വർഷത്തേയ്ക്ക് കൂടി കാലവധി നീട്ടാനാണ് യൂറോപ്യൻ യൂണിയന്റെ നീക്കം. ഇയുവിന്റെ സമഗ്ര വിസ നയ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് നീക്കം. നേരത്തെ ചില പ്രൊഫഷണലുകളുടെ 90 ഡേ റൂളിൽ ഇയു മാറ്റം വരുത്തിയിരുന്നു.
വിനോദസഞ്ചാരികളെയും ബിസിനസ് പ്രൊഫഷണലുകളെയും ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ പരിഷ്കരണം. ഇവരുടെ യാത്ര സുഗമമാകുന്നത് യൂറോപ്യൻ യൂണിയന് ഗുണം ചെയ്യും.
Discussion about this post

