ഡബ്ലിൻ: അയർലൻഡിൽ ഇൻഷൂറൻസ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം കൂടുന്നു. മോട്ടോർ ഇൻഷൂറൻസ് ബ്യൂറോ ഓഫ് അയർലൻഡിന്റെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ എട്ട് ശതമാനം വാഹനങ്ങളും ഇൻഷൂറൻസ് ഇല്ലാതെയാണ് ഓടിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം ഇൻഷൂറൻസ് ഇല്ലാത്തതിനെ തുടർന്ന് പിടികൂടിയ വാഹനങ്ങളുടെ എണ്ണം എംഐബിഐ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ.
രാജ്യത്ത് എട്ടിൽ ഒരു വാഹനത്തിന് ഇൻഷൂറൻസ് ഇല്ല. 1,88,000 വാഹനങ്ങൾക്ക് തുല്യമാണ് ഈ കണക്ക്. അതേസമയം ഇൻഷൂറൻസ് ഇല്ലാത്തതിനെ തുടർന്ന് പോയവർഷം 19,000 ലധികം വാഹനങ്ങളാണ് പിടിച്ചെടുത്തത്.
Discussion about this post

