ഡബ്ലിൻ: ക്യൂബയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശവുമായി അയർലൻഡ് വിദേശകാര്യമന്ത്രാലയം. ക്യൂബയിലേക്ക് പോകാൻ പദ്ധതിയിടുന്ന ഐറിഷ് പൗരന്മാർ ട്രാവൽ ഏജന്റുമായി ബന്ധപ്പെടണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. അടിയന്തിര സാഹചര്യം വേണ്ടാത്ത യാത്രകൾ ഒഴിവാക്കണം എന്നാണ് അറിയിപ്പ്.
നിലവിൽ കടുത്ത ഊർജ്ജ പ്രതിസന്ധിയിലൂടെയാണ് രാജ്യം നീങ്ങുന്നത്. ഇത് അപകടകരമായ അന്തരീക്ഷം രാജ്യത്ത് നിലനിർത്തുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് യാത്രകൾ ഒഴിവാക്കണമെന്ന നിർദ്ദേശം. ക്യൂബൻ വിമാനത്താവളങ്ങളിൽ ഇന്ധനം ഇല്ലാത്ത അവസ്ഥ നിലവിലുണ്ട്. വെനിസ്വേലയിൽ നിന്നാണ് ക്യൂബ പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. പ്രസിഡന്റ് അറസ്റ്റിലായതോടെ ഇത് നിലയ്ക്കുകയായിരുന്നു. 24 മണിക്കൂർ നേരത്തേയ്ക്ക് വൈദ്യുതി ഇല്ലാത്ത അവസ്ഥയും രാജ്യത്ത് ഉണ്ട്.

