ഡബ്ലിൻ: അയർലൻഡിലെ പ്രശ്നങ്ങൾ ഉടനെ പരിഹരിക്കാൻ കഴിയുന്നതല്ലെന്ന് ഗവേഷണ റിപ്പോർട്ട്. സർക്കാരിന്റെ പ്രത്യേക സംഘമാണ് ഗവേഷണം നടത്തിയത്. ഈ റിപ്പോർട്ട് പ്രധാനമന്ത്രി മീഹോൾ മാർട്ടിന് സമർപ്പിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സർവ്വ മേഖലകളിലും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. തൊഴിലാളിക്ഷാമം ഇതിൽ പ്രധാനമാണ്. സർക്കാർ വകുപ്പുകളിൽ ജീവനക്കാർക്ക് വലിയ ക്ഷാമം ഉണ്ട്. അതുകൊണ്ട് തന്നെ അയർലൻഡിന് കുടിയേറ്റം ആവശ്യമാണെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. നിലവിലെ സംവിധാനങ്ങളിലെ പിഴവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Discussion about this post

