വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ വാഹനാപകടം. അഞ്ച് പേർക്ക് പരിക്കേറ്റു. വാനും കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ആരുടെയും പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല.
ബല്ലിനാഹോണിലെ എൻ62 ൽ ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. വാനിന്റെ ഡ്രൈവറായ 40 കാരിയെ മുള്ളിംഗറിലെ മിഡ്ലാൻഡ് റീജിയണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ ഡ്രൈവറായ കൗമാരക്കാരനെയും 20 വയസ്സുള്ള മൂന്ന് പുരുഷയാത്രക്കാരെയും ടുല്ലമോറിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
Discussion about this post

