ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ താമസിച്ചിരുന്ന മലയാളി നഴ്സ് അന്തരിച്ചു. 37 കാരനായ കൃഷ്ണകുമാർ ആണ് അന്തരിച്ചത്. ഏറെ നാളായി അദ്ദേഹം അസുഖബാധിതൻ ആയിരുന്നു. ഈ മാസം 14 ന് ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം എന്നാണ് കുടുംബാംഗങ്ങൾ അറിയിക്കുന്നത്.
ഡെയ്സി ഹിൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു. 2021 ൽ ആയിരുന്നു ന്യൂറിയിലെ ആശുപത്രിയിൽ അദ്ദേഹം ജോലി ആരംഭിച്ചത്. ഇതിനിടെ അദ്ദേഹത്തെ ക്യാൻസർ ബാധിക്കുകയായിരുന്നു. രോഗം ഗുരുതരമായതോടെ അദ്ദേഹം നാട്ടിലേക്ക് മടങ്ങി. നാട്ടിൽവച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
Discussion about this post

