ഡൗൺ: കൗണ്ടി ഡൗൺ സ്വദേശിനി ലിസ ഡോറിയന്റെ തിരോധാനവും കൊലപാതകവുമായും ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. 40 വയസ്സുള്ള സ്ത്രീയും 42 വയസ്സുള്ള പുരുഷനുമാണ് അറസ്റ്റിലായത്. അതേസമയം കസ്റ്റഡിയിൽ എടുത്ത ഇരുവരെയും പോലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. ലിസ ഡോറിയന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെയും ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2005 ഫെബ്രുവരി 27 ന് ആയിരുന്നു 25 വയസ്സ് പ്രായമുള്ള ലിസ ഡോറിയനെ കാണാതായത്. ഡൗണിലെ ബംഗോറിൽ നിന്നായിരുന്നു തിരോധാനം. ബാലിഹൽബർട്ടിനെ കാരവൻ പാർക്കിൽ സംഘടിപ്പിച്ച ഒരു പാർട്ടിയിൽ പങ്കെടുക്കാനായ ഇവരെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിക്കാതെ ഇരിക്കുകയായിരുന്നു.

