വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ഉണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഒ കോണൽ സ്ട്രീറ്റിൽ ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ വ്യക്തി ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം അറസ്റ്റിലായ യുവാവിനെ കുറ്റം ചുമത്താതെ വിട്ടതായി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

