- അർമാഗിലെ വാഹനാപകടം; 90 കാരി മരിച്ചു
- ട്വന്റി 20 പരമ്പര; ജൂലൈയിൽ ഇന്ത്യൻ ടീം സിംബാബ്വെയിലേക്ക്
- കടലിൽ വീണവരുടെ മൃതദേഹങ്ങൾ കണ്ടെത്തി
- റോറി ഒ ഹാൻലോണിന്റെ വിയോഗം; അനുശോചിച്ച് മീഹോൾ മാർട്ടിൻ
- ‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി
- വാണിജ്യ എൽപിജിക്ക് വില കൂട്ടി, സിലിണ്ടർ വില 2000 കടന്നു
- അവസരവാദികളുടെ നിലപാട് കാരണം ആലപ്പുഴയിൽ ഒരു വോട്ട് പോലും നഷ്ടപ്പെടില്ല ; സുധാകരനെതിരെ വീണ്ടും പിണറായി വിജയൻ
- സ്കൂളിൽ രാസവസ്തു പൊട്ടിത്തെറിച്ചു; മൂന്ന് പേർ ആശുപത്രിയിൽ
Author: sreejithakvijayan
ബെൽഫാസ്റ്റ്: കിഴക്കൻ ബെൽഫാസ്റ്റിൽ ലഹരി കേസിൽ അറസ്റ്റിലായ യുവാവിനെതിരെ കുറ്റം ചുമത്തി പോലീസ്. 22 വയസ്സുകാരനാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇയാൾക്കെതിരെ മൂന്നോളം കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. വ്യാഴാഴ്ച ആയിരുന്നു ലഹരി കേസിൽ യുവാവ് അറസ്റ്റിലായത്. ക്ലാസ് എ നിയന്ത്രിത മരുന്ന് ഉദ്ദേശപൂർവ്വം കൈവശം വച്ചു, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു, ക്രിമിനൽ സ്വത്ത് കൈവശം വച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യുവാവിനെ ഇന്ന് ബെൽഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ഡബ്ലിൻ: മഴയിൽ മുങ്ങി അയർലൻഡിലെ ശൈത്യകാലം. ഈ വിന്ററിൽ അതിശയിപ്പിക്കുന്ന മഴയാണ് രാജ്യത്ത് ലഭിച്ചത് എന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. 111 ശതമാനം കൂടുതൽ മഴയാണ് ഈ വിന്ററിൽ ലഭിച്ചത്. നാല് കാലാവസ്ഥാ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഈ വെളിപ്പെടുത്തൽ. അയർലൻഡിൽ ആദ്യമായിട്ടാണ് വിന്ററിൽ ഇത്രയും കൂടുതൽ മഴ ലഭിക്കുന്നത്. ശരാശരിയേക്കാളും കൂടുതൽ മഴയാണ് ലഭിച്ചിട്ടുളളത്. മിഡ്‌ലന്റിന്റെ തെക്ക്, കിഴക്ക് മേഖലകളിൽ ആയിരുന്നു വലിയ തോതിൽ മഴ ലഭിച്ചത്.
ഡബ്ലിൻ: സർക്കാരിനെതിരെ പ്രതിഷേധവുമായി വികലാംഗ അവകാശ പ്രവർത്തകർ. ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ പ്രവർത്തകർ ശക്തമായ പ്രതിഷേധ പ്രകടനം നടത്തും. 400 യൂറോയുടെ അടിയന്തിര വൈകല്യ പേയ്‌മെന്റ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. സർക്കാരിൽ നിന്നുള്ള സഹായം നിലച്ചതിനാൽ വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത് എന്നാണ് വികലാംഗർ വ്യക്തമാക്കുന്നത്. പ്രതിവർഷം 1,400 യൂറോവരെ അധികമായി ഇവർക്ക് ചിലവിടേണ്ടിവരുന്നു. അതിനാൽ സർക്കാർ വാർഷികാടിസ്ഥാനത്തിൽ സ്ഥിരം പേയ്‌മെന്റ് പദ്ധതി അവതരിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
കോർക്ക്: കൗണ്ടി കോർക്കിലെ പ്രമുഖ കത്തോലിക്കാ പള്ളികളിൽ ഒന്ന് അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. ഈ വർഷം അവസാനത്തോടെ പള്ളി അടച്ചുപൂട്ടുമെന്നാണ് വിവരം. പള്ളി സന്ദർശിക്കുന്നവരുടെ എണ്ണം കുറഞ്ഞതാണ് അടച്ച് പൂട്ടുന്നതിലേക്ക് നയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. വികാരി പ്രൊവിൻഷ്യൽ ഫാ. പാഡി ഒ റെയ്‌ലി ഒഎസ്എയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് നടക്കുന്ന ജാഗരണ ദിവ്യബലിയിൽ ഇടവകാംഗങ്ങളോട് ഇതേപ്പറ്റി അദ്ദേഹം വിശദീകരണം നൽകും. 1942 ൽ ആണ് കോർക്കിലെ ആർക്കിടെക്റ്റ് ആയിരുന്ന ഡൊമിനിക് ഒ കോണർ പള്ളി രൂപകൽപ്പന ചെയ്തത്.
ഡബ്ലിൻ: അയർലൻഡിലെ കാലാവസ്ഥ തെളിയുന്നു. തിങ്കളാഴ്ച മുതൽ രാജ്യത്ത് വെയിലുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം നാളെ മുതൽ രാജ്യത്ത് വസന്തകാലം ആരംഭിക്കും. തിങ്കളാഴ്ച മുതൽ അന്തരീക്ഷ താപനിലയിൽ വർധനവ് ഉണ്ടാകും. 12 ഡിഗ്രിവരെ താപനില ഉയരുമെന്നാണ് പ്രവചനം. ഇന്നും നാളെയും നേരിയ മഴയുള്ള അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. രാത്രി കാലങ്ങളിൽ ശക്തമായ തണുപ്പും താപനില ഗണ്യമായി താഴുന്ന അവസ്ഥയും ഉണ്ടാകും.
ഡബ്ലിൻ: വൈദ്യുതി ബില്ലിൽ കുടിശ്ശിക വരുത്തിയവർക്ക് സാമ്പത്തിക സഹായം ഉടൻ. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ 3,20,000 പേരാണ് വൈദ്യുതി ബില്ല് കുടിശ്ശിക വരുത്തിയത്. ഏറ്റവും ആവശ്യമുള്ളിടത്ത് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തിലുറച്ചാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ എന്ന് കോർക്കിൽ സംസാരിക്കുന്നതിനിടെ സൈമൺ ഹാരിസ് പറഞ്ഞു. കഷ്ടപ്പാടുള്ളവരെ പിന്തുണയ്ക്കുന്നതിനുള്ള നടപടികൾ തങ്ങൾ സ്വീകരിക്കുന്നു. ഊർജ്ജം ഉണ്ടാക്കുന്ന സാമ്പത്തിക ഭാരം കുറയ്ക്കാൻ ഇന്ധന അലവൻസ് വിപുലീകരിക്കാൻ തീരുമാനം എടുത്തിട്ടുണ്ട്. ഇതിന്റെ ഫലമായി ഏകദേശം 50,000 കുടുംബങ്ങൾക്ക് കൂടി പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: അയർലൻഡിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ ഫുട്‌ബോൾ താരത്തിന് ജയിൽ ശിക്ഷ. 39 കാരനായ ടിയാഗോ ഡമാസ്സെനോ സൗസയാണ് കേസിലെ പ്രതി. ഒൻപത് വർഷത്തെ തടവ് ശിക്ഷയാണ് ടിയാഗോയ്ക്ക് കോടതി വിധിച്ചിരിക്കുന്നത്. കോർക്കിലെ സെൻട്രൽ ക്രിമിനൽ കോടതിയാണ് ശിക്ഷവിധിച്ചത്. 19 കാരിയായ യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന ഫുട്‌ബോൾ താരം തോക്ക് കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ യുവതിയെയും രക്ഷിതാക്കളെയും കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ വർഷം ജനപ്രിയമായ പേരുകൾ പുറത്തുവിട്ട് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (സിഎസ്ഒ). സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഏറ്റവും പ്രചാരം നേടിയ ആൺ കുട്ടിയുടെ പേര് റിയാൻ എന്നായിരുന്നു. ലില്ലി ആയിരുന്നു ഏറ്റവും പ്രചാരം നേടിയ പെൺകുട്ടിയുടെ പേര്. നേരത്തെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ആൺകുട്ടിയുടെ പേര് എന്നത് ജാക്ക് ആയിരുന്നു. എന്നാൽ റിയാന്റെ വരവോട് കൂടി ജാക്ക് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. നോഹ, ജെയിംസ്, ഒയിസിൻ എന്നീ പേരുകളാണ് തുടർച്ചയായ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്. പെൺകുട്ടികളുടെ ജനപ്രിയ പേരുകളിൽ രണ്ടാമതായി ഉള്ളത് ഹവ്വയാണ്. ഫിയദ്, ഗ്രേസ്, സാഡീ എന്നീ പേരുകൾക്കാണ് തുടർന്നുള്ള സ്ഥാനങ്ങൾ.
ഡബ്ലിൻ: സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി. 39 വയസ്സുള്ള ജോസഫ് ലാലറിമനെയാണ് ശിക്ഷിച്ചത് 2024 ജൂൺ 20 ന് ആയിരുന്നു ജോസഫ് സുഹൃത്ത് മൈക്കൽ റയാനെ കൊലപ്പെടുത്തിയത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റ് സാരമായി പരിക്കേറ്റ മൈക്കൽ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ജോസഫിനെ അതിസാഹസികമായിട്ടാണ് പോലീസ് പിടികൂടിയത്.
ഡബ്ലിൻ: ഇബേയുടെ അയർലൻഡിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകാൻ സാധ്യത. ആഗോളതലത്തിൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള കമ്പനിയുടെ തീരുമാനമാണ് അയർലൻഡിലെ ജീവനക്കാരെയും പ്രതിസന്ധിയിലാഴ്ത്തിയത്. രാജ്യത്ത് 50 തൊഴിലവസരങ്ങൾ നഷ്ടമായേക്കും. ആഗോളതലത്തിൽ കമ്പനി പുന:ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 800 തൊഴിലസവരങ്ങളോ അല്ലെങ്കിൽ 6 ശതമാനം തൊഴിൽ ശക്തിയോ കുറയ്ക്കാനാണ് തീരുമാനം. അയർലൻഡിൽ 1000 ജീവനക്കാരാണ് ഇബേയ്ക്ക് ഉള്ളത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
