ടിപ്പററി: കൗണ്ടി ടിപ്പററിയിൽ നടത്തിയ പരിശോധനയിൽ നായ്ക്കളെയും ആയുധങ്ങളും ലഹരിയും പിടിച്ചെടുത്ത് പോലീസ്. എമിലി, ക്ലോൺമെൽ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പരിശോധന. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ക്ലോൺമെലിൽ നടത്തിയ പരിശോധനയിൽ 10 നായ്ക്കളെ ആയിരുന്നു പിടിച്ചെടുത്തത്. ഇവയ്ക്ക് വെറ്റിനറി ഡോക്ടർമാർ പരിചരണം നൽകിവരികയാണ്. എമിലിയിൽ നടത്തിയ പരിശോധനയിൽ തോക്കും 70,000 യൂറോ വിലമതിയ്ക്കുന്ന കൊക്കെയ്നും പിടിച്ചെടുത്തു. ലഹരി വസ്തുക്കൾ വിശദമായ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
Discussion about this post

