ഡബ്ലിൻ: ബ്രേ കടൽ തീരത്ത് നിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ മലയാളി യുവതിയുടേത്. മൃതദേഹം അശ്വതി രാജശേഖരന്റേത് ആണെന്ന് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു. ഇന്നലെ വൈകീട്ടോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നിലവിൽ ലോക്സിൻസ്റ്റൗൺ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ഡബ്ലിനിലെ ഐടി ഉദ്യോഗസ്ഥയാണ് അശ്വതി. ഇന്നലെ രാവിലെ മുതൽ അശ്വതിയെ കാണ്മാനില്ലായിരുന്നു. തുടർന്ന് സുഹൃത്തുക്കളാണ് പോലീസിൽ പരാതി നൽകിയത്. പോലീസിന്റെ തിരച്ചിലിനിടെ തീരത്തടിഞ്ഞ മൃതദേഹം ലഭിക്കുകയായിരുന്നു. തീരത്ത് ഇന്നലെ ശക്തമായ വേലിയേറ്റമായിരുന്നു അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് കടലിൽ ഇറങ്ങിയ അശ്വതി അപകടത്തിൽപ്പെട്ടതാകാമെന്നാണ് നിഗമനം.
Discussion about this post

