കിൽഡെയർ: കൃഷിമന്ത്രി മാർട്ടിൻ ഹെയ്ഡന്റെ ഓഫീസിന് മുൻപിൽ പ്രതിഷേധവുമായി കർഷകർ. കിൽഡെയറിലെ കോൺസ്റ്റിറ്റിയുവൻസി ഓഫീസിന് മുൻപിൽ ആയിരുന്നു സംഭവം. ഐറിഷ് ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു പ്രതിഷേധം. ബോർഡ് ബിയ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് വിവിധയിടങ്ങളിൽ ഐറിഷ് ഫാർമേഴ്സ് അസോസിയേഷൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കൃഷിമന്ത്രിയുടെ ഓഫീസിന് മുൻപിലും പ്രതിഷേധിച്ചത്.
Discussion about this post

