ഡബ്ലിൻ: ഡബ്ലിനിലെ ചെറിവുഡിൽ നിന്നും കാണാതായ മലയാളി യുവതിയ്ക്കായുള്ള തിരച്ചിലിനിടെ ബ്രേ തീരത്ത് നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിക്കാനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്. അതേസമയം സ്ഥിരീകരണം ലഭിക്കുന്നതുവരെ മലയാളി യുവതിയ്ക്കായുള്ള തിരച്ചിൽ നിർത്തിവച്ചു.
മൃതദേഹം നിലവിൽ ലോക്ലിൻസ്റ്റൗൺ ഹോസ്പിറ്റലിലാണ് ഉള്ളത്. ഇന്നലെ കടലിൽ ശക്തമായ വേലിയേറ്റം ഉണ്ടായിരുന്നു. മരിച്ച വ്യക്തി ഇതേ തുടർന്നാകാം അപകടത്തിൽപ്പെട്ടത് എന്നാണ് സംശയിക്കുന്നത്.
Discussion about this post

