ഗാൽവേ: അയർലൻഡിൽ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് മെറ്റ് ഐറാൻ. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഗാൽവേ, മയോ, കെറി എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ്. ഇന്നലെ അർധരാത്രി നിലവിൽവന്ന മുന്നറിയിപ്പുകൾ ഇന്ന് അർധരാത്രിവരെ തുടരും.
കനത്ത മഴ രാത്രി നേരങ്ങളിൽ യാത്രാ തടസ്സത്തിന് ഉൾപ്പെടെ കാരണം ആയേക്കാം. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. മഴയ്ക്കൊപ്പം ശക്തമായ തെക്കൻ കാറ്റും അനുഭവപ്പെടാം.
Discussion about this post

