ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിൽ ആയുധങ്ങൾ പിടിച്ചെടുക്കുന്ന സംഭവങ്ങൾ വർധിക്കുന്നു. കഴിഞ്ഞ വർഷം പ്രതിദിനം ഒന്നിലധികം ആയുധങ്ങളാണ് ഐറിഷ് ജയിലുകളിൽ നിന്നും പിടിച്ചെടുത്തത് എന്നാണ് ജയിൽ അധികൃതർ വ്യക്തമാക്കുന്നത്. ഇത്തരം സംഭവങ്ങളിൽ കഴിഞ്ഞ വർഷം 70 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നീതി മന്ത്രി ജിം ഒ കെല്ലഗനാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം 441 ആയുധങ്ങളാണ് പിടിച്ചെടുത്തത്. 2024 ൽ ഇത് 260 ആയുധങ്ങൾ പിടിച്ചെടുത്തു. അതായത് 70 ശതമാനത്തിന്റെ വർധനവ്. ഡെയിൽ അവോണ്ടു നേതാവ് പീറ്റർ ടോബിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു കെല്ലഗൻ.
Discussion about this post

