ഡബ്ലിൻ: മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐറിഷ് പൗരന്മാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. ഗൾഫ് മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇറാനിലെ ഇസ്രായേൽ- അമേരിക്ക ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
മേഖലയിൽ യുദ്ധ സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ ഇവിടങ്ങളിലേക്ക് അയർലൻഡിൽ നിന്നുള്ള വിമാന സർവ്വീസുകൾ റദ്ദാക്കി. ഇറാനെതിരെ ആക്രമണം ആരംഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രഖ്യാപിച്ചിരുന്നു.
Discussion about this post

