ഡബ്ലിൻ: ഡബ്ലിനിൽ മലയാളി യുവതിയെ കാണാതായി. അശ്വതി രാജശേഖരനെന്ന യുവതിയെ ആണ് കാണാതായത്. യുവതിയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഡാൽകി ബീച്ചിന് സമീപത്ത് നിന്നും അശ്വതിയുടെ ലാപ്ടോപ്പ് അടക്കമുള്ള ബാഗ് ലഭിച്ചുവെന്നാണ്. ഇതേ തുടർന്ന് ബീച്ചിലും പരിസരത്തും ഹെലികോപ്റ്ററുകളുടെ ഉൾപ്പെടെ സഹായത്തോടെ വ്യാപക പരിശോധന നടത്തുന്നുണ്ട്. ഡബ്ലിൻ ചെറിവുഡ് ഏരിയായിൽ താമസിക്കുന്ന ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹേയ്സ് കൺസൾട്ടൻസിയിൽ ഐ ടി ഉദ്യോഗസ്ഥയാണ് അശ്വതി.
Discussion about this post

