ഡബ്ലിൻ: ഇറാനിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തി വ്യോമാക്രമണത്തെ അപലപിച്ച് ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇറാനിലെ സംഭവ വികാസങ്ങൾ വലിയ ആശങ്കയുളവാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെയുണ്ടായ ആക്രമണത്തിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇറാനിലെ സംഭവ വികാസങ്ങളും രൂക്ഷമായ സംഘർഷവും സംഘർഷ സാധ്യതകളും വലിയ ആശങ്കയാണ് ഉളവാക്കുന്നത്. എല്ലാവരും സംയമനം പാലിക്കണം. സംഘർഷം ഒഴിവാക്കാൻ എല്ലാവരും പ്രവർത്തിക്കണമെന്ന് താൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

