Author: sreejithakvijayan

ഡബ്ലിൻ:  മുഴുവൻ സമയ കഡാവർ നായയെ സേനയിൽ ഉൾപ്പെടുത്താനുള്ള ആലോചനയുമായി ഗാർഡ സിയോച്ചാന. പൂർണമായും മറ്റുള്ളവരെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് കഡാവർ നായയെ സേനയുടെ ഭാഗമാക്കുന്നത്. ഗാർഡ കമ്മീഷൻ ഡ്രൂ ഹാരിസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫീനിക്‌സ് പാർക്കിൽ മാദ്ധ്യമങ്ങളോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. നോർതേൺ അയർലന്റ് പോലീസിന്റെ ഭാഗമായ കഡാവർ നായയെ ആണ് നിലവിൽ അന്വേഷങ്ങൾക്കായി ഗാർഡ സിയോച്ചാന ഉപയോഗിക്കുന്നത്. താൻ അധികാരമേറ്റ് ഇതുവരെ മൂന്ന് തവണ മാത്രമാണ് അന്വേഷണത്തിനായി ഈ നായയുടെ സേവനം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ടീന സാച്ച്‌വെല്ലിന്റെ മൃതേഹം കണ്ടെത്താൻ സമയം എടുത്തു എന്നത് ശരിയാണ്. സ്വന്തമായി കഡാവർ നായ ഉണ്ടെങ്കിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ടീനയുടെ മൃതദേഹം കണ്ടെത്താൻ സമയം എടുത്തതിൽ നീതിന്യായ മന്ത്രി ഡ്രൂ ഹാരിസിനോട് ആശങ്ക പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Read More

ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ ട്രോളികളിലിരുത്തി പരിചരിക്കുന്നത് 400 ലധികം രോഗികളെ. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 408 പേരെയാണ് ട്രോളികളിൽ ചികിത്സിക്കുന്നത്. ഇവരിൽ 260 പേർ എമർജൻസി വിഭാഗത്തിലാണ്. ബാക്കിയുള്ള 148 പേരെ വാർഡുകളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് ( ഐഎൻഎംഒ) ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കാണ് കിടക്ക ലഭിക്കാത്തവരുടെ എണ്ണത്തിൽ ഇപ്പോഴും മുന്നിട്ട് നിൽക്കുന്നത്. ഇവിടെ 93 പേരാണ് ട്രോളികളിൽ ചികിത്സ തേടിയിട്ടുള്ളത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെ രണ്ടാം സ്ഥാനത്തും, മയോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ മൂന്നാം സ്ഥാനത്തുമുണ്ട്.

Read More

ഡബ്ലിൻ: ഗ്രാസ് സീഡ് ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങൾക്കെതിരെ മുന്നറിയിപ്പുമായി മൃഗസംരക്ഷണ സംഘടനയായ ദി ഐറിഷ് ബ്ലൂ ക്രോസ്. ഗ്രാസ് സീഡുകൾ വിളഞ്ഞു തുടങ്ങിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ വിത്തുകൾ നായ്ക്കൾക്ക് സാരമായ പരിക്കുകൾ ഉണ്ടാകുന്നതിന് കാരണമായേക്കാമെന്ന് ഐറിഷ് ബ്ലൂ ക്രോസ് വ്യക്തമാക്കി. വേനൽക്കാലങ്ങളിലാണ് ഗ്രാസ് സീഡുകൾ വിളയുക. ചെറിയ കൂർത്ത വിത്തുകളാണ് ഇവ. ഇത് നായ്ക്കളുടെ ശരീരത്തിൽ വേഗം തുളച്ചുകയറുകയും പരിക്കിന് കാരണമാകുകയും ചെയ്യും. അതിനാലാണ് ജാഗ്രത പാലിക്കണമെന്ന് സംഘടന വ്യക്തമാക്കുന്നത്. കണ്ണ്, ചെവി, വാൽ, കാലുകൾ എന്നിവിടങ്ങളിലാണ് ഈ വിത്തുകൾ തുളച്ചു കയറാനുള്ള സാദ്ധ്യത കൂടുതൽ ഉളളത്. പുറത്തുപോയി എത്തിയതിന് ശേഷം നായ്ക്കളിൽ വീക്കമോ രക്തസ്രാവമോ കണ്ടാൽ വിശദമായി പരിശോധിക്കേണ്ടതാണെന്നും ഐറിഷ് ബ്ലൂ ക്രോസ് വ്യക്തമാക്കി.

Read More

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കൗമാരക്കാരായ ആൺകുട്ടികളെ കോടതിയിൽ ഹാജരാക്കി. 14 വയസ്സുള്ള രണ്ട് കുട്ടികളെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇവർക്ക് മേൽ ലൈംഗികാതിക്രമ കുറ്റം ചുമത്തി. ജുവനൈൽ ജസ്റ്റിസ് സെന്ററിൽ നിന്നും ഓൺലൈൻ ആയിട്ടായിരുന്നു ഇവരെ കോടതിയിൽ ഹാജരാക്കിയത്. കോളെറൈൻ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇരുവരെയും ഹാജരാക്കിയത്. ഇരുവരും ചെയ്ത കുറ്റം ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. ഇവരെ അടുത്ത മാസം രണ്ടിന് ബല്ലിമെനയിലെ യൂത്ത് കോർട്ടിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം രാത്രി ക്ലോനാവോൺ ടെറസിൽ ആയിരുന്നു ഇരുവരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

Read More

ഡബ്ലിൻ: അവയവദാനം സംബന്ധിച്ച് നിർണായക നീക്കവുമായി അയർലന്റ്. ഇനി മുതൽ എല്ലാ മുതിർന്ന വ്യക്തികളെയും അവയവ ദാതാക്കളായി കണക്കാക്കും. 2024 ലെ ഹ്യൂമൻ ടിഷ്യൂ ആക്ട് പ്രകാരമാണ് രാജ്യത്ത് പുതിയ രീതി നടപ്പിലാക്കുന്നത്. ജൂൺ 17 മുതലാണ് ഈ നിയമം നടപ്പിലാക്കി തുടങ്ങുക. നിലവിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി 600 ഓളം പേരാണ് രാജ്യത്ത് കാത്തിരിക്കുന്നത്. ഈ അവസ്ഥ തുടരുന്നത് ഒഴിവാക്കാനാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ഇത് പ്രകാരം 18 വയസ്സു കഴിഞ്ഞ് എല്ലാ വ്യക്തികളും അവയവദാതാക്കളാണ്.

Read More

ലെമെറിക്: ലിമെറിക്കിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പേരെ കോടതിയിൽ ഹാജരാക്കി. 30 വയസ്സുള്ള രണ്ട് പേരെയാണ് ലിമെറിക് ജില്ലാ കോടതിയിൽ ഹാജരാക്കിയത്. ഇവർക്ക് മേൽ കോടതി കുറ്റം ചുമത്തി. വെള്ളിയാഴ്ചയോടെയായിരുന്നു വെടിവപ്പ് ഉണ്ടായത്. വീട്ടിനുള്ളിലായിരുന്നു സംഭവം. വെടിവയ്പ്പിൽ വീടിന്റെ ചുവരിൽ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.

Read More

അമാർഗ്: കൗണ്ടി അമാർഗിൽ മദ്യപിച്ച് വാഹനം ഓടിച്ച 18 കാരൻ  അറസ്റ്റിൽ. ക്ലോഫോഗ് സ്വദേശിയായ 18 കാരനാണ് അറസ്റ്റിലായത്. 18 കാരൻ ഓടിച്ച വാഹനം ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10.20 ഓടെ ആയിരുന്നു സംഭവം. ഫോർക്ക്ഹിൽ റോഡിൽ ആയിരുന്നു സംഭവം. 18 കാരൻ ഓടിച്ച വാഹനം നിയന്ത്രണംവിട്ട് മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഈ വാഹനം ഓടിച്ച ഡ്രൈവർക്കും മറ്റൊരു സ്ത്രീയ്ക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല. 18 കാരൻ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തിന് പിന്നാലെ ഫോർക്ക്ഹിൽ റോഡ് അടച്ചു.

Read More

ഡബ്ലിൻ: പാർലമെന്റ് സമുച്ചയത്തിലെ ലിഫ്റ്റിൽ ആളുകൾ കുടുങ്ങി. പരിശീലനത്തിനായി ലെയ്ൻസ്റ്റർ ഹൗസിലേക്ക് ക്ഷണിക്കപ്പെട്ട ശാരിരീക വൈകല്യമുള്ളവരുടെ സംഘം ആയിരുന്നു ലിഫ്റ്റിൽ കുടുങ്ങിയത്. ഇവർ സുരക്ഷിതരാണ്. പരിശീലനത്തിനിടെ ഭക്ഷണം കഴിക്കാൻ താഴെയുള്ള റെസ്റ്റോറന്റിലേക്ക് പോയതായിരുന്നു സംഘം. അഞ്ച് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇറങ്ങുന്നതിനെ ലിഫ്റ്റ് തകരാറിലാകുകയായിരുന്നു. ഇതേ തുടർന്ന് സംഘം പരിഭ്രാന്തരായി. ഉടനെ ജീവനക്കാർ എത്തി തകരാർ പരിഹരിക്കുകയായിരുന്നു.

Read More

കോർക്ക്: കുടിയേറ്റത്തിനെതിരെ മുന്നറിയിപ്പുമായി അയർലന്റിൽ ബഹുജനറാലി. ആയിരക്കണക്കിന് പേരാണ് കോർക്കിൽ നടന്ന റാലിയുടെ ഭാഗം ആയത്. ‘ അയർലന്റ് സേയ്‌സ് നോ’ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു റാലി. അനിയന്ത്രിത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി വേണമെന്നാണ് അണിചേർന്നവരുടെ ആവശ്യം. കുടിയേറ്റം തടയുന്നതിൽ സർക്കാർ പൂർണ പരാജയം ആണെന്നും റാലിയിൽ കുറ്റപ്പെടുത്തൽ ഉണ്ടായി. സർക്കാരിന്റെ കഴിവില്ലായ്മയെയും മണ്ടൻ നയങ്ങളെയും തുടർന്ന് മിടുക്കരും വിദ്യാസമ്പന്നരുമായ യുവാക്കൾ രാജ്യം വിടുകയാണെന്നും റാലി ആരോപിച്ചു. ത്രിവർണ പതാക കയ്യിലേന്തിയായിരുന്നു റാലി. നേരത്തെ ഏപ്രിലിലും കുടിയേറ്റത്തിനെതിരെ ഇവർ തെരുവിൽ അണിചേർന്നിരുന്നു.

Read More

ഡൊണഗൽ: സെന്റ് കോൾസിലിനോടുള്ള ആദര സൂചകമായി അയർലന്റിൽ പൊതുഅവധി ഏർപ്പെടുത്തണമെന്ന് ആവശ്യം. ഡൊണഗൽ കൗണ്ടി കൗൺസിലാണ് ഇത് സംബന്ധിച്ച ആവശ്യം ഉയർത്തിയിരിക്കുന്നത്. ഇക്കാര്യം സർക്കാർ മുൻപാകെ കൗൺസിൽ ഉന്നയിക്കും. സെന്റ് കൊളംബ എന്ന പേരിൽ അറിയപ്പെടുന്ന  സെന്റ് കോൾസിലിന്റെ പേരിൽ രാജ്യത്ത് പൊതുഅവധിയില്ല. ഈ സാഹചര്യത്തിലാണ് അവധി വേണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അയർലന്റിൽ പൊതുഅവധി കുറവാണെന്നും കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

Read More