ഡബ്ലിൻ: അധിക ജോലിയ്ക്ക് (ഓവർ ടൈം ഡ്യൂട്ടി) കഴിഞ്ഞ വർഷം ഗാർഡയ്ക്ക് പ്രതിഫലമായി നൽകിയത് 189 മില്യൺ യൂറോ. ഇതിൽ ചിലർക്ക് ഓവർടൈമിന് 50,000 യൂറോയിലധികം പ്രതിഫലമായി നൽകി.
എഫ്ഒഐ ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
ഇൻസ്പെക്ടർമാർക്ക് ഓവർടൈം ഡ്യൂട്ടിയെ തുടർന്ന് ശമ്പളത്തിന് പുറമേ 65,008 യൂറോ അധികമായി ലഭിച്ചു. കഴിഞ്ഞ വർഷം ചുരുങ്ങിയത് 20 ഓഫീസർമാർക്കെങ്കിലും 53,500 യൂറോയിൽ കൂടുതൽ തുക ലഭിച്ചു.
Discussion about this post

