ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ ട്രോളികളിലിരുത്തി പരിചരിക്കുന്നത് 400 ലധികം രോഗികളെ. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 408 പേരെയാണ് ട്രോളികളിൽ ചികിത്സിക്കുന്നത്. ഇവരിൽ 260 പേർ എമർജൻസി വിഭാഗത്തിലാണ്. ബാക്കിയുള്ള 148 പേരെ വാർഡുകളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനാണ് ( ഐഎൻഎംഒ) ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കാണ് കിടക്ക ലഭിക്കാത്തവരുടെ എണ്ണത്തിൽ ഇപ്പോഴും മുന്നിട്ട് നിൽക്കുന്നത്. ഇവിടെ 93 പേരാണ് ട്രോളികളിൽ ചികിത്സ തേടിയിട്ടുള്ളത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെ രണ്ടാം സ്ഥാനത്തും, മയോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മൂന്നാം സ്ഥാനത്തുമുണ്ട്.
Discussion about this post