അമാർഗ്: കൗണ്ടി അമാർഗിൽ മദ്യപിച്ച് വാഹനം ഓടിച്ച 18 കാരൻ അറസ്റ്റിൽ. ക്ലോഫോഗ് സ്വദേശിയായ 18 കാരനാണ് അറസ്റ്റിലായത്. 18 കാരൻ ഓടിച്ച വാഹനം ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി 10.20 ഓടെ ആയിരുന്നു സംഭവം. ഫോർക്ക്ഹിൽ റോഡിൽ ആയിരുന്നു സംഭവം. 18 കാരൻ ഓടിച്ച വാഹനം നിയന്ത്രണംവിട്ട് മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഈ വാഹനം ഓടിച്ച ഡ്രൈവർക്കും മറ്റൊരു സ്ത്രീയ്ക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല.
18 കാരൻ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തിന് പിന്നാലെ ഫോർക്ക്ഹിൽ റോഡ് അടച്ചു.
Discussion about this post

