ഡബ്ലിൻ: അയർലൻഡിൽ സ്റ്റാമ്പ് 1 ജി എക്സ്റ്റൻഷൻ അപേക്ഷകൾ നിരസിക്കുന്നത് വർധിക്കുന്നു. ഇതേ തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പരിശോധനാ നടപടികൾ കർശനമാക്കിയതാണ് അപേക്ഷകൾ നിരസിക്കുന്നതിലെ വർധനവിന് കാരണം എന്നാണ് വിവരം.
2024 മുതലാണ് അപേക്ഷകൾ നിരസിക്കുന്നത് വ്യാപകമായി വർധിച്ചത്. അപേക്ഷകർ തൊഴിൽ പെർമിറ്റിലേക്കോ ബദൽ അനുമതിയിലേക്കോ മാറണം എന്നാണ് സർക്കാർ നിലപാട്. ഇതേ തുടർന്നാണ് അപേക്ഷകൾ തള്ളുന്നത് എന്നാണ് ആക്ഷേപം.
Discussion about this post

