ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കൗമാരക്കാരായ ആൺകുട്ടികളെ കോടതിയിൽ ഹാജരാക്കി. 14 വയസ്സുള്ള രണ്ട് കുട്ടികളെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇവർക്ക് മേൽ ലൈംഗികാതിക്രമ കുറ്റം ചുമത്തി.
ജുവനൈൽ ജസ്റ്റിസ് സെന്ററിൽ നിന്നും ഓൺലൈൻ ആയിട്ടായിരുന്നു ഇവരെ കോടതിയിൽ ഹാജരാക്കിയത്. കോളെറൈൻ മജിസ്ട്രേറ്റ് കോടതിയിലാണ് ഇരുവരെയും ഹാജരാക്കിയത്. ഇരുവരും ചെയ്ത കുറ്റം ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. ഇവരെ അടുത്ത മാസം രണ്ടിന് ബല്ലിമെനയിലെ യൂത്ത് കോർട്ടിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസം രാത്രി ക്ലോനാവോൺ ടെറസിൽ ആയിരുന്നു ഇരുവരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
Discussion about this post

