ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില താഴുമെന്ന് മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ രാജ്യത്ത് മഴയും തണുപ്പും അനുഭവപ്പെടും. ചൊവ്വാഴ്ച അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം.
ഇന്ന് പകൽ ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടും. 10 മുതൽ 14 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക. രാത്രി വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. താപനില 1 ഡിഗ്രി സെൽഷ്യസിലേക്ക് താഴും.
Discussion about this post

